ആ...ആ....ആ...ആ.... വീണക്കിടാവിനെ തോളിൽക്കിടത്തി ഞാൻ ഈ വഴി വന്നനേരം കാണാൻ കൊതിച്ചൊരാ പാടവരമ്പത്തെ പൂവുകൾ എങ്ങുപോയി ആരോടും മിണ്ടാതെ...താമരത്തുമ്പിയും പോയ് പാട്ടിന്റെ തേൻകുടം ഒക്കത്തെടുത്തൊരു പുള്ളുവപ്പെൺകൊടിയാളേ വീട്ടിലെ ഉണ്ണിക്കു് നാവോരു പാടുവാൻ ആരും വിളിച്ചില്ലേ നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ...
ഓലേഞ്ഞാലിക്കിളിയേ നിനക്കിരുന്നാടാനൊരൂഞ്ഞാലില്ലേ.... ആടിക്കുഴഞ്ഞു നിൽക്കും കുടമുല്ല ആരുടെ കൂടെ പോയ്... ആരാരും നോക്കാഞ്ഞിട്ടോ...വയലമ്മ പായും തെറുത്തു പോയി കൊയ്ത്തിനു വന്ന തത്തേ...മണിത്തത്തേ... കൊയ്ത്തുകാലങ്ങളും പോയ്....
കാവിലെ മൈനകളും കളപ്പുരപ്രാവും ഇന്നെങ്ങു പോയി കറ്റകൾ കൊയ്തു കൂട്ടി മെതിച്ചിടും മുറ്റങ്ങൾ എങ്ങു പോയി കാർമുകിൽ പൈക്കളെന്തേ ഒരു തുള്ളി പാലും തരാതെ പോയി ആറുകൾ എങ്ങു പോയി...കുടമുടച്ചാരാരും കാണാതെ പോയ്...
വീണക്കിടാവിനെ തോളിൽക്കിടത്തി ഞാൻ ഈ വഴി വന്നനേരം കാണാൻ കൊതിച്ചൊരാ പാടവരമ്പത്തെ പൂവുകൾ എങ്ങുപോയി ആരോടും മിണ്ടാതെ...താമരത്തുമ്പിയും പോയ് പാട്ടിന്റെ തേൻകുടം ഒക്കത്തെടുത്തൊരു പുള്ളുവപ്പെൺകൊടിയാളേ വീട്ടിലെ ഉണ്ണിക്കു് നാവോരു പാടുവാൻ ആരും വിളിച്ചില്ലേ നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ... നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ.... കാണിക്കേം തന്നില്ലേ... കാണിക്കേം തന്നില്ലേ....