Pranayaswaram

2012
Lyrics
Language: English

Pranaya swaram kaathortha neram
Marupadiyo mazhayaay...
Pranaya swaram kaathortha neram
Marupadiyo mazhayaay...
Akaleyakale mukil alakalezhuthumethetho
Varikal sajalamaay....

Pranaya swaram kaathortha neram
Marupadiyo mazhayaay...
Pranaya swaram kaathortha neram
Marupadiyo mazhayaay....

Pullin thumpathe thullikkullil nin
Priya mukham arumayaay thedi njaan...
Pullin thumpathe thullikkullil nin
Priya mukham arumayaay thedi njaan...
Kadalikalilakalaal pothiyumorazhakupol
Karukakal thodikale punarumorathirile
Poovu pol ninnu nee....
Oru maru mozhiyude malarithal viriyuvaan
Vazhiyarike kaathortha neram
Marupadiyo mazhayaay...(2)

Kannippaadangal vellithaalathil
Puthumazha mani malar choodave...
Kannippaadangal vellithaalathil
Puthumazha mani malar choodave...
Kurumozhi malarithal...churul mudi izhakalil
Idarumi viralinaal...thuru thure vitharuvaan
Thennalaay vannu njaan...
Oru naru chiri tharum asulabha lahariyaay
Padaruka nee kaathortha neram
Marupadiyo mazhayaay...
Aa...akaleyakale mukil alakalezhuthumethetho
Varikal sajalamaay....
(pranaya swaram...)
Language: Malayalam

പ്രണയസ്വരം കാതോർത്ത നേരം
മറുപടിയോ മഴയായ്...
പ്രണയസ്വരം കാതോർത്ത നേരം
മറുപടിയോ മഴയായ്....
അകലെയകലെ മുകിലലകളെഴുതുമേതേതോ
വരികള്‍ സജലമായ്....

പ്രണയസ്വരം കാതോർത്ത നേരം
മറുപടിയോ മഴയായ്....
പ്രണയസ്വരം കാതോർത്ത നേരം
മറുപടിയോ മഴയായ്....

പുല്ലിൻ‌ തുമ്പത്തെ തുള്ളിക്കുള്ളില്‍ നിന്‍
പ്രിയമുഖം അരുമയായ് തേടി ഞാന്‍...
പുല്ലിൻ‌ തുമ്പത്തെ തുള്ളിക്കുള്ളില്‍ നിന്‍
പ്രിയമുഖം അരുമയായ് തേടി ഞാന്‍...
കദളികളിലകളാല്‍ പൊതിയുമൊരഴകുപോൽ
കറുകകള്‍ തൊടികളെ പുണരുമൊരതിരിലെ
പൂവു പോല്‍ നിന്നു നീ....
ഒരു മറുമൊഴിയുടെ മലരിതൾ വിരിയുവാന്‍
വഴിയരികെ കാതോര്‍ത്ത നേരം
മറുപടിയോ മഴയായ്.......(2)

കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍
പുതുമഴമണിമലര്‍ ചൂടവേ...
കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍
പുതുമഴമണിമലര്‍ ചൂടവേ...
കുറുമൊഴി മലരിതൾ...ചുരുള്‍മുടിയിഴകളില്‍
ഇടറുമി വിരലിനാല്‍...തുരുതുരെ വിതറുവാന്‍
തെന്നലായ് വന്നു ഞാന്‍...
ഒരു നറുചിരിതരുമസുലഭ ലഹരിയായ്
പടരുക നീ കാതോര്‍ത്ത നേരം
മറുപടിയോ മഴയായ്...
ആ...അകലെയകലെ മുകിലലകളെഴുതുമേതേതോ
വരികള്‍ സജലമായ്........
(പ്രണയസ്വരം...)
Movie/Album name: Bhoopadathil Illatha Oridam
Artists