മാല വെപ്പാന്‍ വന്നിഹയെന്റെ മാരഴകരെ ഭര്‍ത്താവേ എന്തെല്ലാം മാലയോഗങ്ങള്‍ കൊണ്ടു വന്നെടോ കന്നിപ്പെണ്ണേ നിന്നെ ഞാനേ മാല വെക്കാന്‍ പോരുമ്പോള്‍ ഏഴു രണ്ട് പതിനാലു മാല ഞാന്‍ കൊണ്ടന്നീട്ടുണ്ട് നിങ്ങള്‍ കൊണ്ടുവന്ന മാലകള്‍ പതിനാലും എടുക്കണമെന്റെ ഭര്‍ത്താവേ... തരീട്ട കിണ്ടി തണ്ണിനീറ്റില് മുക്കി നന കഴിച്ചാലും ചെന്താമര പാല്ക്കടല് മുങ്ങി കുളി കഴിഞ്ഞു പൊന്മാല കല്യാണപ്പന്തല്‍ നോക്കി പറന്നുവന്നു
ഏകമാല ദേവിയുടെ വളര്കഴുത്തില് വീഴുമ്പോള്‍ യോഗമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു ചെത്തിമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍ തൃത്താവുമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു അഞ്ജനമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍ ചന്ദനമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു മാലേയം പൂണ്ടു മനം തെളിഞ്ഞു ദേവീഭര്ത്താവ് കല്യാണനിറപ്പന്തലില് നിലപാര്ക്കുന്നു....