Kelkkaan Kothikkunna

2012
Lyrics
Language: English

Kelkkan kothikkunna paatt
Kettal marakkaatha paatt
Aaromalaalkkulla paatt
Aardramee thaarattu paat
Kelkkan kothikkunna paatt
Kettal marakkaatha paatt

Aalolam aalolam aadunna thottilil
Kaattumma vaikunna kaalam
Ammakkili chood thedunna naalilo
Koottayi vannoru paatt
Ariyaathe nee mazha choodavee
Arikiloru thaalolamaayi njan
Kaniviyalum oru nanavu pole
(kelkkan kothikkunna)

Arimulla thiralunna punchiri therilaayi
Kalicholli ethunna kaalam
Unnikkidaavayi nee chanjurangave
Nenjil kinaavaya paatt
Vazhimaari nee nizhal thedave'
Urukumoru karppooramaayi njan
Mizhinirayum ee ninavumaayi njaan
(kelkkan kothikkunna)
Language: Malayalam

കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടു്
കേട്ടാല്‍ മറക്കാത്ത പാട്ടു്
ആരോമലാള്‍ക്കുള്ള പാട്ടു്
ആര്‍ദ്രമീ താരാട്ടുപാട്ടു്
(കേള്‍ക്കാന്‍ )

ആലോലമാലോലമാടുന്ന തൊട്ടിലില്‍
കാറ്റുമ്മ വയ്ക്കുന്ന കാലം
അമ്മക്കിളിച്ചൂടു് തേടുന്ന നാളിലോ
കൂട്ടായു് വന്നൊരു പാട്ടു്
അറിയാതെ നീ മഴ ചൂടവേ
അരികിലൊരു താലോലമായു് ഞാന്‍
കനിവിയലുമൊരു നനവു് പോലെ
(കേള്‍ക്കാന്‍ )

അരിമുല്ല തിരളുന്ന പുഞ്ചിരിത്തേനിനായു്
കളി ചൊല്ലി എത്തുന്ന കാലം
ഉണ്ണിക്കിടാവായു് നീ ചാഞ്ഞുറങ്ങവേ
നെഞ്ചില്‍ കിനാവായ പാട്ടു്
വഴിമാറി നീ നിഴല്‍ തേടവേ
ഉരുകുമൊരു കര്‍പ്പൂരമായു് ഞാന്‍
മിഴി നിറയുമീ നിനവുമായു് ഞാന്‍
(കേള്‍ക്കാന്‍ )
Movie/Album name: Nine One Six - 916
Artists