Pambayaattile Palunkumani

1977
Lyrics
Language: English

Pambayaattile palunkumanithira pamabamelam kotti
Annu vallamkali kandu neeyoru vanchiyaayi
Melle njaanathinte thuzhayaayi
Thaithakathom thimitthom thaithakthom elaisa
(pamabayaattile......)

Amruthavallee nin natayil aadithaalam
Azhakumukham ambalathile deepanaalam
Chiri vitarthum raagamathu mohanaraagam
Athil viryum nallathaalam chembatathaalam
Panchavaadyamelayil nee chendayaayi maari
Konchumozhee njaanilathaalamaayi maari
(pambayaattile......)

Ulsavabali kandanaal nee neyyamruthaayi
Malsaravetikkettu kandu poovamittaayi
Thrukkaarthikaraavil thankam chuttuvilakkaayi
Ponpulariyl sreebalikku muthukkutayaayi
Harikkadha kettakamalinju sreevalliyaayi
Chanchanaayi njaanannu murukanumaayi
(pambayaattile.......)
Language: Malayalam

പമ്പയാറ്റില്‍ പളുങ്കുമണിത്തിര പമ്പമേളം കൊട്ടി
അന്ന് വള്ളംകളി കണ്ടു നീയൊരു വഞ്ചിയായി
മെല്ലെ ഞാനതിന്റെ തുഴയായി
തൈതകതോം തിമിത്തോം തൈതകതോം ഏലേസ
(പമ്പയാറ്റിലെ.....)

അമൃതവല്ലീ നിന്‍ നടയില്‍ ആദിതാളം
അഴകുമുഖം അമ്പലത്തിലെ ദീപനാളം
ചിരി വിടരും രാഗമതു മോഹനരാഗം
അതില്‍ വിരിയും നല്ലതാളം ചെമ്പടതാളം
പഞ്ചവാദ്യമേളയില്‍ നീ ചെണ്ടയായി മാറി
കൊഞ്ചും മൊഴീ ഞാനിലത്താളമായി മാറി
(പമ്പയാറ്റിലെ.....)

ഉത്സവബലി കണ്ടനാള്‍ നീ നെയ്യമൃതായി
മലസരവെടിക്കെട്ടു കണ്ടു പൂവമിട്ടായി
തൃക്കാര്‍ത്തികരാവില്‍ തങ്കം ചുറ്റുവിളക്കായി
പൊന്‍പുലരിയില്‍ ശ്രീബലിക്കു മുത്തുക്കുടയായി
ഹരിക്കഥ കേട്ടകമലിഞ്ഞു ശ്രീവള്ളിയായി
ചഞ്ചലനായ് ഞാനന്നു മുരുകനുമായി
(പമ്പയാറ്റിലെ.....)
Movie/Album name: Thuruppugulaan
Artists