Mizhiyil peytha mazhayil umma vechu karayunnathaaru Mozhiyil manjukuliraay padarunnathaaru Ee jaalakangalima chaarum kulirambarangalariyaamo Oru chandrakaantha shila polalinjurukum paattu
Language: Malayalam
തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ കാറ്റ് ഇളംകാറ്റ് കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ പാട്ട് കുളിർപാട്ട് കാവേരി പാടും പാട്ട് കൽക്കണ്ടം ചോരും പാട്ട് ഈ പാട്ട് കേട്ടുണരും കാറ്റ്
നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര് നിഴലായ് കൂടെ നിന്ന് തഴുകുന്നതാര് ഈ രാവ് പോയ വഴിയോരം ചെറുകാറ്റ് പൂത്തകരയോരം ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട്
മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര് മൊഴിയിൽ മഞ്ഞുകുളിരായ് പടരുന്നതാര് ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട്