Manoraajyathu [Badarul Muneer]

1964
Lyrics
Language: English

Manorajyathin maalika kettiya manthrikumara manthrikumara
Orukodumkaattathu thakarkkaan
Odi odi vannallo

Kannuneeril kilirkkaatha kannuneeril thalirkkaatha
Kathayundo prema kadhayundo

Anganeyangane en karalkkootiloranthappurakkili vannu (2)
Paathi chaariya vaathil thurannu
Padaswarangal uthirnnu

Kalbilirikkana ponnusulthanae
Kaanaan kothichoru ponnu sulthanae
Puthan anuraaga gaanangal paadi
Sithaar meetuka nee

Aarambamaanikkyappoonkani thenaane
Aashichu kaivanna ponnolmalaale
Chitravarnnakkili chingaarappainkili
Nritham vaikkuka nee

Meghagarjjanamalla kodumkaattalla
Vrikshasaakhikalulachoru jinnu vannirangunnu
Musthake nee enthinee swapnamkandurangunna kochu penkidaavinae kondupokunnu doore?
Language: Malayalam

മനോരാജ്യത്തിന്‍ മാളിക കെട്ടിയ
മന്ത്രികുമാരാ മന്ത്രികുമാരാ
ഒരു കൊടുംകാറ്റതു തകര്‍ക്കാന്‍
ഓടി ഓടി വന്നല്ലോ

കണ്ണുനീരില്‍ കിളിര്‍ക്കാത്ത കണ്ണുനീരില്‍ തളിര്‍ക്കാത്ത
കഥയുണ്ടോ പ്രേമ കഥയുണ്ടോ
കഥയുണ്ടോ പ്രേമ കഥയുണ്ടോ
അങ്ങനെയങ്ങനെ എന്‍ കരള്‍ക്കൂട്ടില്‍ ഒരന്തപ്പുരക്കിളി വന്നു (2)
പാതി ചാരിയ വാതില്‍ തുറന്നു
പാദസ്വരങ്ങള്‍ ഉതിര്‍ന്നു

ഖല്‍ബിലിരിക്കണ പൊന്നുസുല്‍ത്താനേ
കാണാന്‍ കൊതിച്ചൊരു പൊന്നുസുല്‍ത്താനേ
പുത്തന്‍ അനുരാഗ ഗാനങ്ങള്‍ പാടി
സിത്താര്‍ മീട്ടുക നീ

ആരമ്പമാണിക്യ പൂങ്കനി തേനാണേ
ആശിച്ചു കൈവന്ന പോന്നോമാലാളേ
ചിത്രവര്‍ണ്ണക്കിളി ചിങ്കാരപ്പൈങ്കിളി
നൃത്തം വയ്ക്കുക നീ

മേഘഗര്‍ജ്ജനമല്ല കൊടുംകാറ്റല്ല
വൃക്ഷശാഖികളുലച്ചൊരു ജിന്ന് വന്നിറങ്ങുന്നു
മുഷ്താഖേ നീ എന്തിനീ സ്വപ്നം കണ്ടുറങ്ങുന്ന
കൊച്ചു പെണ്‍കിടാവിനെ
കൊണ്ടുപോകുന്നൂ ദൂരെ?
Movie/Album name: Ayisha
Artists