ഇന്നെന്റെ മുറ്റത്തെ പൊൻസൂര്യൻ മാഞ്ഞെന്നോ കണ്ണീരിൻ കാറ്റത്തെൻ മഴമുല്ല വീണെന്നോ ഒരു വാക്കും മിണ്ടാതെ പോയില്ലേ നീ തനിയേ മൃതിയോരോ നാളും തേടുന്നതാരാരെയോ പറയൂ എന്നച്ഛൻ എൻ പുണ്യം എരിയുന്നു ചിതയിൽ കനലൂതും ഈ കാറ്റും തളരുന്നു അരികേ
കണ്ണേറു കൊള്ളാതെ കവിളാരും നുള്ളാതെ എന്നും നിൻ മാറിൽ ഞാനുറങ്ങിയില്ലേ (2) കാലങ്ങൾ മാഞ്ഞുപോയ് കണ്ണീരിൻ പെരുമഴയായ് അഗ്നിയ്ക്ക് കനിവെങ്ങാൻ തോന്നിയെങ്കിൽ എൻ അച്ഛനെ ഈ നേരം തന്നുവെങ്കിൽ (ഇന്നെന്റെ... )
കാറ്റത്ത് നാളങ്ങൾ പകയോടെരിച്ചാലും ഗംഗയിലസ്ഥിയായ് ഒഴുകിയാലും (2) ഇന്നുമെൻ പ്രാണനിൽ അച്ഛന്റെ ഓർമ്മയായ് കറുകയിൽ തീരുമോ ആത്മബന്ധം എൻ നെറുകയിൽ തീർത്ഥമായ് നിന്റെ ജന്മം (ഇന്നെന്റെ... )