ഓ...കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ ഒരു ചുംബനമുദ്ര കടലോളം സ്നേഹം തേടി വന്നു എൻ പ്രിയനതു തന്നു നെഞ്ചിലെ ചൂടിലവനെ ചേർത്തു കിടത്തി കഥ പറയുമ്പോൾ ഒരു കനവിൻ പൊൻ ചിറകിൽ പറന്നിടും ഞാൻ പൂത്തുമ്പിയായ് (കാറ്റേ നീ കണ്ടോ...)
ഇതിലേ ഒഴുകും പുഴയിൽ പ്രണയ പൂമഴ പെയ്തു പൈങ്കിളീയേ മഴയിൽ നനയാൻ അവനും വരുമെൻ പൂങ്കാറ്റേ അവനെ കുളിരിൽ പൊതിയാൻ സിരയിൽ പ്രേമത്തിരയായ് നിറയും ഞാൻ മടിയിലിരു ത്തി മധുരക്കനവുകൾ ചൊല്ലും ഞാൻ എൻ മാറിൽ നീയൊരു പൂവായ് മയങ്ങീ താരാട്ടിനീണം തന്നൂ ഇത് സ്നേഹം (കാറ്റേ നീ കണ്ടോ...)
അഴകായ് വിരിയും അവന്റെ മനസ്സും കളങ്കമില്ലാ കണ്ണൂകളൂം പണയം വാങ്ങി പകരം ഹൃദയം നൽകി ഞാൻ ഈക്കളി വീട്ടിൽ കൂട്ടിനു വരുമോ വിരുന്നുകാരാ നീ വരുമോ ഒരുക്കി വയ്ക്കാം പ്രിയവരമെല്ലാം നിനക്കായ് ഞാൻ ജന്മങ്ങൾ പോയാലും നീയെന്റെ മാത്രം ജീവനിൽ താളം തന്നു നിൻ പ്രേമം (കാറ്റേ നീ കണ്ടോ...)