Durithame Pranayam (Padakkappalinnirakkam)

2024
Lyrics
Language: Malayalam

പടക്കപ്പലിനിറക്കം
പരക്കം പാഞ്ഞ് കറക്കം
കുടുക്കിൽ പെട്ടു തിടുക്കം
പേടി കൂടുന്നു കൂടും ചാടി
ഉരുക്കിന്നുള്ള മടക്കം
നടുക്കം കൊണ്ട് വിറയ്ക്കും
ഒടുക്കം എന്തു ഭവിക്കും
നാട് നോക്കുന്നു കൂട്ടം കൂടി
തന്നത്താനിവൻ പോരിനെത്തവേ
നാലുകോണിലും പേടിയായതോ
തിന്നേപോയതാം അന്നമൊക്കെയും
അസ്ഥിയിൽ തൊടും സാഹസങ്ങളായ്

ദുരിതമേ പ്രണയം അതികഠിനം
തകരുകിൽ ലളിതം സുഖഭരിതം
ലഹരിയിൽ കുഴയും പദചലനം
മടയിലൊടുങ്ങീടുമോ..
ദുരിതമേ പ്രണയം അതികഠിനം
തകരുകിൽ ലളിതം സുഖഭരിതം
ലഹരിയിൽ കുഴയും പദചലനം
മടയിലൊടുങ്ങീടുമോ..

പൂരം കാണാൻ ആളും കൂടുന്നേരം
കാട്ടുതീപ്പുകിൽ
ദിക്കും ലക്കും തെറ്റും കാറ്റിൽപ്പോലും
സംഭ്രമങ്ങളായ്
മുന്നിൽ നിന്നേ അടരിനലറുമീ
വീരൻ നേരിലോ
കാടിൻ രാജൻ ഊതിപ്പാറും
പൊന്നിൻസടയിലൊരു പൊടി
തന്നത്താനിവൻ പോരിനെത്തവേ
ഓരോ കോണിലും പേടിയായതോ
തിന്നേപോയതാം അന്നമൊക്കെയും
അസ്ഥിയിൽ തൊടും സാഹസങ്ങളായ്

ദുരിതമേ പ്രണയം അതികഠിനം
തകരുകിൽ ലളിതം സുഖഭരിതം
ലഹരിയിൽ കുഴയും പദചലനം
മടയിലൊടുങ്ങീടുമോ..
ദുരിതമേ പ്രണയം അതികഠിനം
തകരുകിൽ ലളിതം സുഖഭരിതം
ലഹരിയിൽ കുഴയും പദചലനം
മടയിലൊടുങ്ങീടുമോ..
Movie/Album name: Grrrr..
Artists