Maarivillin Sapthavarnajaalam

1982
Lyrics
Language: English

Maarivillin sapthavarnnajaalam
Manassithil theerthorindrajaalam
Vinnilum...mannilum...ennum
Viraladrishyamaam apoorva roopam
Ente praanapreyassee nin roopam
(maarivillin)

Poovil madhupan pol aliyum njaan sakhiyil
Moham thirineettum hridayangal kulirum (poovil)
Raagaardramaam poomizhikal
Saroruhamvidarnnidum madhuthadaakamaay
O...
(maarivillin)

Meyyil malarambu pulakangal vitharum
Ullil puthu puthan madhurangal pakarum (meyyil)
Aalolamaam poomeniyil
Maadhava rasam sukham tharum pranayinee varoo
O...
(maarivillin)
Language: Malayalam

മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം
മനസ്സിതില്‍ തീര്‍ത്തൊരിന്ദ്രജാലം
വിണ്ണിലും മണ്ണിലും എന്നും വിരളദൃശ്യമാം അപൂര്‍വ്വരൂപം
എന്റെ പ്രാണപ്രേയസ്സി നിന്‍ രൂപം
(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം

പൂവില്‍ മധുപന്‍ പോല്‍ അലിയും ഞാന്‍ സഖിയില്‍
മോഹം തിരിനീട്ടും ഹൃദയങ്ങള്‍ കുളിരും
(പൂവില്‍ മധുപന്‍‍‍ )
രാഗാര്‍ദ്രമാം പൂമിഴികള്‍
സരോരുഹം വിടര്‍ന്നിടും മധു തടാകമായ്
ഓ...

(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം

മെയ്യില്‍ മലരമ്പു പുളകങ്ങള്‍ വിതറും
ഉള്ളില്‍ പുതു പുത്തന്‍ മധുരങ്ങള്‍ പകരും
(മെയ്യില്‍ മലരമ്പു)
ആലോലമാം പൂമേനിയില്‍
മാധവ രസം സുഖം തരും പ്രണയിനി വരൂ
ഓ...

(മാരിവില്ലിന്‍ സപ്തവര്‍ണ്ണ )
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം
Movie/Album name: Amrithageetham
Artists