(പു) സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ (സ്ത്രീ) അണിഞ്ഞൊരുങ്ങിയ രാവായി വരൂ എന്റെ അരികില്‍ നീ (പു) ഇതളാര്‍ന്ന സ്വപ്നങ്ങളേടേ (സ്ത്രീ) ഇവ നേര്‍തേന്‍തുള്ളിയോടെ (പു) എന്നുള്ളില്‍ അലിയാന്‍ വരൂ (സ്ത്രീ) സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ
(പു) നീ എന്റെ പൂന്തേന്‍ കിനാവില്‍ എന്നും നിറയുന്ന മധുരാഗസാരം (സ്ത്രീ) നീ എന്റെ മായാനിലാവില്‍ എന്നും ഉണരുന്ന കുളിര്‍താരഹാരം (പു) പ്രിയമോടെ പകരുന്ന പ്രണയാമൃതം എന്നിലറിയാതെ തെളിയുന്ന രാഗോദയം (സ്ത്രീ) പ്രിയമോടെ പകരുന്നു പ്രണയാമൃതം എന്നിലറിയാതെ തെളിയുന്നു രാഗോദയം എന്നിലലിയാതെ ഒലിയുന്നു വെണ്‍ചന്ദനം (പു) സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ
(സ്ത്രീ) സ്നേഹം തലോടും നിന്‍ വാക്കില്‍ സ്വപ്നം ശ്രുതിമീട്ടും മനസ്സിന്റെ ഉള്ളില്‍ (പു) തൂവെണ്ണ തോല്‍ക്കും നിന്‍ മേനി പുതുപനിനീര്‍പ്പൂ വിടരുന്ന ചുണ്ടില്‍ (സ്ത്രീ) പടരാതെ പടരുന്നു മൃദുരാഗനം നിന്നെ വാടാതെ ഞാനെന്നും ഉഴിയട്ടയോ (പു) പടരാതെ പടരുന്നൊരനുരാഗമേ നിന്നെ നോവാതെ ഞാനൊന്നു നുള്ളട്ടയോ മാറില്‍ മുറിയാതെ ഞാനൊന്നു നുകരട്ടയോ സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ