Oru Kaattu Moolanu

2022
Lyrics
Language: Malayalam

ഒരു കാറ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥചൊല്ലണ്
എന്റെ കാട്ടുചോലക്കിളിയേ...

കനവാകും കടൽ നീന്തി
കരകാണാതൊരു നാളും
മഴമുകിലായ് ഞാൻ പാടാം
എന്റെ ഓലഞ്ഞാലിക്കിളിയേ....

ഒരു കാറ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോലക്കിളിയേ.....

നിണമൊഴുകിയതൊരു ദിനമല്ലേ
നിറവയറൊഴിഞ്ഞത് വനമേ
പതറിയ ചില ചുവടിനു പോലും
കരളുരുകിയ കഥയറിയാം
ഇടറിയോരീണം കേട്ടു
പൊരുളറിയാതെ മയങ്ങി
പശിയറിയാതെ ഊട്ടാം
നിറമാർ ചുരന്നമ്മ നീട്ടി
തിരിമുറിയാതെ അലയിടാറാതെ
ഇനിയും ഞാൻ പാടാം
ഇനിയും ഞാൻ പാടാം....

ഒരു കാറ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥചൊല്ലണ്
എന്റെ കാട്ടുചോലക്കിളിയേ....

മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാകും
മാനംതോരാ മഴപെയ്താലും ചെറുതെന്നൽ കുളിരേകും
അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ
അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
കനൽവഴി പോലും കവിതകളാക്കി
ഇനിയും ഞാൻ പാടാം, ഇനിയും ഞാൻ പാടാം...

ഒരു കാറ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ടു ചോലകിളിയേ....
കനവാകും കടൽ നീന്തി
കരകാണാതൊരു നാളും
മഴമുകിലായ് ഞാൻ പാടാം
എന്റെ ഓലഞ്ഞാലികിളിയേ........
Movie/Album name: Chekkan
Artists