(സ്ത്രീ) ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും (പു) ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും കടലില്‍ പോയി ചേരും (സ്ത്രീ) ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും (പു) ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും കടലില്‍ പോയി ചേരും
(കോ) ഹൊയ്യാ ഹൊയ്യസ്സാ ഏലമ്മ ഏലമ്മ ഏലസ്സാ (2)
(സ്ത്രീ) കടലിനക്കരെയെന്തുണ്ട് എന്തുണ്ട് (പു) കല്‍ക്കണ്ടം പൂക്കുന്ന നാടുണ്ട് നാടുണ്ട് കല്‍ക്കണ്ടം പൂക്കുന്ന നാട്ടിലെനിയ്ക്കൊരു കൊട്ടാരം പോലത്തെ വീടുണ്ട് വീടുണ്ട് (സ്ത്രീ) കല്ലു കൊണ്ടോ അതോ മണ്ണു കൊണ്ടോ കൊട്ടാരം തീര്‍ത്തതു പൊന്നു കൊണ്ടോ മുത്തു കൊണ്ടോ (പു) ചില്ലു പതിപ്പിച്ച കൊട്ടാരം അതു ചിപ്പികള്‍ പാകിയ കൊട്ടാരം കൊട്ടാരം
(കോ) ഹൊയ്യാ ഹൊയ്യസ്സാ ഏലമ്മ ഏലമ്മ ഏലസ്സാ (2) (സ്ത്രീ) ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും (പു) ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും കടലില്‍ പോയി ചേരും
(പു.കോ) ഏലയ്യാ ഏലേലയ്യാ ഏലയ്യാ ഏലയ്യാ (2)
(സ്ത്രീ) കൊട്ടാരത്തില്‍ പിന്നാരുണ്ട് ആരുണ്ട് (പു) കൊച്ചമ്പുരാട്ടിയിരിപ്പുണ്ട് ഇരിപ്പുണ്ട് (സ്ത്രീ) കൊച്ചമ്പുരാട്ടിയ്ക്ക് കപ്പം കൊടുക്കുവാന്‍ പോരട്ടെ പോരട്ടെ ഞാന്‍ കൂടെ ഞാന്‍ കൂടെ (പു) പോകേണ്ടാ എങ്ങും പോകേണ്ടാ കൊച്ചമ്പുരാട്ടിയെ കാട്ടിത്തരാം കാട്ടിത്തരാം കൊട്ടാരം എന്റെ മനസ്സാണ് അതില്‍ കൊച്ചമ്പുരാട്ടി ഈ പെണ്ണാണ് പെണ്ണാണ്
(കോ) ഹൊയ്യാ ഹൊയ്യസ്സാ ഏലമ്മ ഏലമ്മ ഏലസ്സാ (2) (സ്ത്രീ) ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും (പു) ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും കടലില്‍ പോയി ചേരും (പു.കോ) ഏലയ്യാ ഏലേലയ്യാ ഏലയ്യാ ഏലയ്യാ (6)