Minnaaminni Ponnum Muthe
1999
മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാത്തത്തേ
അണിയാരം വഞ്ചിയിലേറാൻ വാ
അരയന്റെ നെഞ്ചിന്നുള്ളിൽ
നിറനിറ ചാകരയാണേ
വലയ്ക്കുള്ളിൽ വീഴുവതെല്ലാം
വെലയുള്ള പൊന്മീനാണേ
അലതല്ലും കടലമ്മ കനിയുമ്പ
ഏവനും ആഴക്കുമൂഴക്കും നല്ല മുത്ത്
മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിയിലേറാൻ വാ..
പോക്കുവെയിൽ തുമ്പികൾ വിണ്ണിൽ
പൊൻവല നെയ്യും സായംകാലം
അഴകുള്ള പൂമീൻ തേടി
കാറ്റിൻ കൂടെ പോകാമോ (പോക്കു വെയിൽ)
ആഴക്കടലിൽ പൊന്നുണ്ടേ
അണിനിലാവിൻ ശംഖുണ്ടേ (2)
കന്നിവാവിൻ പൊന്നും തേടി
പോകും പുരുഷനെ കാത്തിരിക്കേണം
മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിയിലേറാൻ വാ...
മാരിമുകിൽ പന്തലു കെട്ടി
തോരണം തൂക്കി കല്യാണമായ്
കടപ്പുറത്താരാവാരം ആഘോഷത്തിൻ ചിങ്കാരം
തപ്പും തകിലടി തുള്ളാട്ടം താലിപ്പെണ്ണിനു ചാഞ്ചാട്ടം
തപ്പും തകിലടി തുള്ളാട്ടം താലി പെണ്ണിന് ചാഞ്ചാട്ടം
വായോ വാവേ വാർത്തിങ്കളേ
വെണ്ണിലാവിന്റെ മഞ്ചലിലേറി
മിന്നാമിന്നി പൊന്നും മുത്തേ
തൊറയിലെ കാണാ തത്തേ
അണിയാരം വഞ്ചിയിലേറാൻ വാ
അണിയാരം വഞ്ചിയിലേറാൻ വാ..
Movie/Album name: Peridaatha Chithram (Tokyo Nagarile Viseshangal)
Artists