വെള്ളത്താമരമൊട്ടു പോലെ വെള്ളക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണെ നിന്റെ കൂടെ ഞാനും വന്നോട്ടേ ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ അതു കണ്ടു ചിരിച്ചാലോ (വെള്ളത്താമരമൊട്ടു ...)
നാണം കുണുങ്ങും കാളിന്ദിയാറ്റിൽ നീയൊരു നീരാടും രാധ (2) ആലുംകൊമ്പിൽ കുഴലൂതും അങ്ങെന്റെ കാമുകൻ കണ്ണൻ അങ്ങെന്റെ കാമുകൻ കണ്ണൻ (വെള്ളത്താമരമൊട്ടു ...)
ചന്ദനക്കല്ലിലഴിച്ചു വെച്ചൊരു ചേലയാരെടുത്തു ചേലയാരെടുത്തു ഞാനെടുത്തു അതു ഞാനെടുത്തു പട്ടുചേല തിരിച്ചു തരൂ പകരം നീയെന്തു തരും (2) ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ അതു കണ്ടു ചിരിച്ചാലോ (വെള്ളത്താമരമൊട്ടു ...)
Movie Summary:Praadeshikavaarthakal (1989) is a Malayalam film centered on the lives and struggles of people in a local community, exploring their interpersonal relationships and social circumstances.
Song Credits:
- Song: Vellathaamara (Resung from Thirichadi)
- Year: 1989
- Movie: Praadeshikavaarthakal
- Original song from: Thirichadi
Scene Context: The song is a resung/reused version of the classic Thirichadi song, featured in Praadeshikavaarthakal. (Detailed scene-specific information not available.)
(Information on musical style, raga details, key artists, and awards/recognition for this specific resung version is not available.)