മുല്ലപ്പെരിയാറിന് കല്യാണം...ഓ...ഓ.... മുല്ലപ്പെരിയാറിന് കല്യാണം മൂവന്തി ചന്ദ്രൻ മണവാളൻ (മുല്ലപ്പെരിയാറിന്....) പൊന്മുളംകാട്ടിൽ വന്നിന്നലെ പെണ്ണിന്റെ സമ്മതം ചോദിച്ചു പൂന്തെന്നൽ മനസമ്മതം ചോദിച്ചു പൂന്തെന്നൽ..... ഓ.....ഓ....ഓ ഓ....ഓ ഓ ഓ......
വെള്ളിമുകിൽ വന്നു പന്തലിട്ടു പുള്ളിപ്പൂമൈനകൾ കുരവയിട്ടു (വെള്ളിമുകിൽ......) കളമൊഴിപെണ്ണുങ്ങൾ കാനനച്ചോലകൾ കളിയാക്കി കളിയാക്കി ചുറ്റും നിന്നു മുല്ലപ്പെരിയാറിന് കല്യാണം
വെയിലൊളി ചുറ്റിക്കും പൂഞ്ചേല തലയിൽ പൂചൂടിക്കും പൂക്കാലം (വെയിലൊളി ചുറ്റിക്കും....) കല്യാണപ്പെണ്ണിന്റെ തോഴിമാരായ് നിന്നു കല്ലാറും.... പമ്പയും.....ചിറ്റാറും തോഴിമാരായ് നിന്നു കല്ലാറും പമ്പയും ചിറ്റാറും ആ...ആ....
മലർമാസരാത്രിതൻ മണിയറയിൽ മണവാട്ടിപ്പെണ്ണിന്റെ ചുണ്ടത്ത് മധുരം തേച്ചീടും പുതുമാരൻ തന്നെ അധരങ്ങൾ കൊണ്ടോ...... കൈകൊണ്ടോ.... (മധുരം തേച്ചീടും.....) മുല്ലപ്പെരിയാറിന് കല്യാണം മൂവന്തി ചന്ദ്രൻ മണവാളൻ ആ...ആ...ആ ആ...ഓ ഓ...