Premakkathu Paattu (Priyane)

2023
Lyrics
Language: Malayalam

പ്രിയനേ.... പ്രിയനേ....
പ്രിയനേ.... പ്രിയനേ....ഓ...

ഈ വരികൾ നീ വായിക്കാനായി
എഴുതുന്നതാണേ
രാപ്പകലുടയോനായോന്റെ
നാമമോതി പ്രേമത്താലേ

നീയില്ലാ മണിയറയുള്ളിൽ
ഞാനല്ലേ മഖ്ബറയുള്ളിൽ
നീയുള്ളോരായിരുളറയിൽ
ഞാനില്ലേ തീയെരിയായി
ഉം..
കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ നീ നോവല്ലേ
പൂമേനി തലോടാമേ
മുറിവെല്ലാം മായ്ക്കാമേ
പൂങ്കവിളിൽ മുത്താമേ

കണ്ണേ കൺ നിറയല്ലേ
കരുണാമയനായോന്റെ
കണ്ണിൽ നീ കുളിരാണേ

നാരി ഞാനിതീ മേനീ
മാരാ നിൻ മനതാരിൽ മരമാക്കി
കായായി പൂവായി കൂടായി
കിളിയായി മൊഴിയായി പഴമായി

വേരാഴം വന്നു നീ കാതൽ തന്നു
പുതുപൂക്കൾ വന്നു
ഋതു കാവൽ നിന്നൂ

നീ പോയേരം പൂ വാടി
പൂവാടി മരുവായി
പോരൂ മാരാ
വീടണയൂ മാരാ

കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേയിനി നോവുമ്പോ
പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ്
പൂങ്കവിളില്‍ മുത്താനായ്
കണ്ണേ കണ്ണടയല്ലേ
കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ...
Movie/Album name: Kadina Kadoramee Andakadaaham
Artists