Nin Kannilo Baharile Nanam

2025
Lyrics
Language: Malayalam

നിൻ കണ്ണിലോ ബഹറിലെ നാണം
മായാതേ..
രാവേറെയായി പിരിശമി ഞാനും
പാരാകേ..
മൊഴിയഴകിൽ മൂടുമൊരു മഴകളേ
വിരലുകളിൽ ഞാൻ നിറഞ്ഞേ
സുറുമയിതായി കാണുമൊരു മിഴികളേ
തഴുകിടുമി ഞാനാം വാനം
ഓരോരോ വെൺ താരവും
മൈലാഞ്ചി തൂകുന്നേ
ഇവൾ ഒരുങ്ങി വരും മലർ ചിരിയിൽ
കിതാബിൽ അലിയുവാൻ
ഇശൽ സ്വരമുണരും പെണ്ണാണേ
ഖൽബിൽ നീയാണേ
മൊഴിയഴകിൽ മൂടുമൊരു മഴകളേ
വിരലുകളിൽ ഞാൻ നിറഞ്ഞേ
സുറുമയിതായി കാണുമൊരു മിഴികളേ
തഴുകിടുമി ഞാനാം വാനം
Movie/Album name: Odd Or Even - When Life is a Game of Chance
Artists