Mazhayil Veyil Veenapole

2010
Lyrics
Language: English

Mazhayil veyil veena pole
Mukilil mazhavillu pole
Kaanunnu njaan...aadyamaay en
Kaanaakkilee ninte roopam....
Paadunnu njaan...manveenayil
Premaardramaam ninte gaanam...
Mazhayil veyil veena pole
Mukilil mazhavillu pole...

Then maavinte chundil
Aaraaro meettunnu raagam
Poonkaattettu chaayum
Poomullappenninu naanam...
Kinnara sandhya mayangi..
Kulir chandrika vaanilulanju
Sangama raaga paraagam
Puthu sundara meghamaninju
Veruthe...shruthi meetti
Pranayam...kuyil paadi...
Ini ninte kinaakkalil
Ente kinaakkili paadum
Mazhayil veyil veena pole
Mukilil mazhavillu pole...

Vaar mazhavillin chantham
Thaazheykku neeyaay parannuu
Thaazhathe poomullappennu
Thaarunyam melle thalodi
Chundile kunkumamozhuki
Veyil ambara sandhya chuvannu...
Punchiri neetti virinju
Azhakulloru raavumorungi
Anayoo azhake...uyirin uyire
Pakaram tharuvaanini
Ente manassin saanthwanam...
(mazhayil.....)
Language: Malayalam

മഴയിൽ വെയിൽവീണ പോലെ
മുകിലിൽ മഴവില്ലു പോലെ
കാണുന്നു ഞാൻ...ആദ്യമായ് എൻ
കാണാക്കിളീ നിന്റെ രൂപം....
പാടുന്നു ഞാൻ...മൺ‌വീണയിൽ
പ്രേമാർദ്രമാം നിന്റെ ഗാനം...
മഴയിൽ വെയിൽവീണ പോലെ
മുകിലിൽ മഴവില്ലു പോലെ...

തേൻമാവിന്റെ ചുണ്ടിൽ
ആരാരോ മീട്ടുന്നു രാഗം
പൂങ്കാറ്റേറ്റു ചായും
പൂമുല്ലപ്പെണ്ണിനു നാണം...
കിന്നരസന്ധ്യ മയങ്ങി..
കുളിർ ചന്ദ്രിക വാനിലുലഞ്ഞു
സംഗമ രാഗപരാഗം
പുതു സുന്ദരമേഘമണിഞ്ഞു
വെറുതേ...ശ്രുതി മീട്ടി
പ്രണയം...കുയിൽ പാടി...
ഇനി നിന്റെ കിനാക്കളിലെന്റെ കിനാക്കിളി പാടും
മഴയിൽ വെയിൽവീണ പോലെ
മുകിലിൽ മഴവില്ലു പോലെ...

വാർമഴവില്ലിൻ ചന്തം
താഴേയ്ക്കു നീയായ്‌ പറന്നൂ
താഴത്തെ പൂമുല്ലപ്പെണ്ണു്
താരുണ്യം മെല്ലെ തലോടി
ചുണ്ടിലെ കുങ്കുമമൊഴുകി
വെയിലംബരസന്ധ്യ ചുവന്നു...
പുഞ്ചിരിനീട്ടി വിരിഞ്ഞു
അഴകുള്ളൊരു രാവുമൊരുങ്ങി
അണയൂ അഴകേ...ഉയിരിൻ ഉയിരേ
പകരം തരുവാനിനിയെന്റെ മനസ്സിൻ സാന്ത്വനം...
(മഴയിൽ.....)
Movie/Album name: Rhythm
Artists