Munneraan Samayamaayi

2017
Lyrics
Language: English

Ennaalum porinaay porumo sakhaave
Munneraan samayamaay laalsalaam...
Idimuzhakkamaayi inkwilaabinte
Padahamunaratte nenchil
Idaridaathore lakshyamaay neengi
Kodi uyarthidaam vaanil
Munneraan samayamaay laalsalaam sakhaave
Munneraan samayamaay laalsalaam...(2)

Thudu thuduthoraa pulari vannidaan
Padavorukkidaam munnil
Karu karuthoraa neethikedinodethiridaam poru munnil
Chuvanna thaarakam vidarnna chinthayil
Paarathanthryame pokuu doore nee...
Chuvanna thaarakam vidarnna chinthayil
Paarathanthryame pokuu doore nee...
Karuthil anayukayaayi uracha chuvadukalode
Karuthil anayukayaayi uracha chuvadukalode....
Munneraan samayamaay laalsalaam sakhaave
Munneraan samayamaay laalsalaam...

Idi naadam muzhangatte...
Kadal randaay pilaratte
Idi naadam muzhangatte
Dikku naalum kulungatte...
Kadal randaay pilaratte
Bhoomi koritharikkatte
Viplavam jayikkatte...
Sfi jayikkatte...
Viplavam jayikkatte...
Sfi jayikkatte.......
Language: Malayalam

എന്നാളും പോരിനായ് പോരുമോ സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം....
ഇടിമുഴക്കമായി ഇൻക്വിലാബിന്റെ
പടഹമുണരട്ടെ നെഞ്ചിൽ
ഇടറിടാതൊരേ ലക്ഷ്യമായ് നീങ്ങി
കൊടി ഉയർത്തിടാം വാനിൽ
മുന്നേറാൻ സമയമായ് ലാൽസലാം സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം...(2)

തുടുതുടുത്തൊരാ പുലരി വന്നിടാൻ
പടവൊരുക്കിടാം മുന്നിൽ
കറുകറുത്തൊരാ നീതികേടിനോടെതിരിടാം പോരു മുന്നിൽ
ചുവന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്ര്യമേ പോകൂ ദൂരെ നീ...
ചുവന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്ര്യമേ പോകൂ ദൂരെ നീ...
കരുത്തിലണയുകയായി ഉറച്ച ചുവടുകളോടെ
കരുത്തിലണയുകയായി ഉറച്ച ചുവടുകളോടെ....
മുന്നേറാൻ സമയമായ് ലാൽസലാം സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം...

ഇടിനാദം മുഴങ്ങട്ടെ...
കടൽ രണ്ടായ് പിളരട്ടെ
ഇടിനാദം മുഴങ്ങട്ടെ
ദിക്കു നാലും കുലുങ്ങട്ടെ...
കടൽ രണ്ടായ് പിളരട്ടെ
ഭൂമി കോരിത്തരിക്കട്ടെ
വിപ്ലവം ജയിക്കട്ടെ....
എസ് എഫ്‌ ഐ ജയിക്കട്ടെ...
വിപ്ലവം ജയിക്കട്ടെ
എസ് എഫ്‌ ഐ ജയിക്കട്ടെ....
Movie/Album name: Oru Mexican Apaaratha
Artists