താമരയും സൂര്യനും തമ്മിലിന്നും മൗനമോ (2) എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ വിരിയും കുഞ്ഞിതളില്‍ പൂഞ്ചിരിയോ കോപമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ
താഴ്വരയില് പുതു മഞ്ഞലിയേ ദൂരെ നിന്നവളെ കണ്ടുവോ കൊതിയോടെ (താഴ്വരയില്) പകയുടെ കണ്ണിലെ കനലൊളി മായുമോ പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ പകലുരുകിയ വേനലാറുമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും)
അങ്ങകലെ മുകിലൊന്നണയേ പൂവേ നിന്മുഖമോ വാടിയോ അറിയാതെ (അങ്ങകലെ) പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ ഇരുളല തന്നിലായി ഇളം മനം നൊന്തുവോ പുതുപുലരിയെ നോക്കി നിന്നുവോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും)