കന്യാകുമാരിക്കടപ്പുറത്ത് സന്ധ്യ മയങ്ങും കടപ്പുറത്ത് ഒരു സ്വർണ്ണമഞ്ചൽ താണു പറന്നു പോൽ അതിലിന്ദ്രജാലക്കാരൻ വന്നു പോൽ
എന്നാണമ്മേ എന്നാണു- പണ്ട് പണ്ട് പണ്ട്
കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ കൈ മയില്പീലിയുഴിഞ്ഞപ്പോൾ കടലൊരു കണ്ണാടിപ്പലകയായി കാർത്തിക താര വിളക്കായി ഒരു കാഞ്ചനശ്രീകോവിലുണ്ടായി ഹായ് ഹായ് നല്ല കഥ ! ബാക്കി കൂടി പറയൂ അമ്മേ ഒന്നാക്കൈവിരലുയർന്നപ്പോൾ അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ ആവണിപ്പലകയിട്ടവനിരുന്നൂ ചുറ്റുമാരാധികമാർ തൊഴുതു നിന്നൂ നല്ല രസം അല്ലേ - പിന്നീടെന്തായി -
അന്നത്തെ രാത്രി കഴിഞ്ഞപ്പോൾ ഭൂമി കണ്ണും തിരുമ്മിയുണർന്നപ്പോൾ അവനില്ലവൻ വന്ന മഞ്ചലില്ലാ ആ കഥ കടംകഥയായിരുന്നൂ വന്നതമ്പിളിയമ്മാവനായിരുന്നൂ എവിടെപോയമ്മേ അമ്പിളിയമ്മാവൻ കടലിനക്കരെ !