Raareero Unni

1966
Lyrics
Language: English

Rariraro unni rariraro
Kanmizhikal poottikkonden
Ponnunniyurangum neram
Swargathil ninnum varumoru
Swapnathin pushpavimanam
Rariraro unni rariraro

Annachirakukal veeshi athu
Mannilirangi varumpol
Varumappol varumappoloru
Surasundara rajakumaran
Rariraro unni rariraro

Palapalakadhakal parayum avan
Pattukal palatum padum
Kiliparum kadalithoppil
Kaliyadan kondupokum

Rariraro unni rariraro
Rariraro unni rariraro
Language: Malayalam

രാരീരാരോ ഉണ്ണീ രാരീരാരോ
രാരീരാരോ ഉണ്ണീ രാരീരാരോ
കണ്മിഴികള്‍ പൂട്ടിക്കൊണ്ടെന്‍
പൊന്നുണ്ണിയുറങ്ങും നേരം
സ്വര്‍ഗത്തില്‍ നിന്നും വരുമൊരു
സ്വപ്നത്തിന്‍ പുഷ്പവിമാനം
രാരീരാരോ ഉണ്ണീ രാരീരാരോ

അന്നച്ചിറകുകള്‍ വീശി അതു
മന്നിലിറങ്ങി വരുമ്പോള്‍
അന്നച്ചിറകുകള്‍ വീശി അതു
മന്നിലിറങ്ങി വരുമ്പോള്‍
വരുമപ്പോള്‍ വരുമപ്പോളൊരു
സുരസുന്ദര രാജകുമാരന്‍ (കണ്മിഴികള്‍)
രാരീരാരോ ഉണ്ണീ രാരീരാരോ

പല പല കഥകള്‍ പറയും - അവന്‍
പാട്ടുകള്‍ പലതും പാടും
പല പല കഥകള്‍ പറയും - അവന്‍
പാട്ടുകള്‍ പലതും പാടും
കിളിപാറും കദളിത്തോപ്പില്‍
കളിയാടാന്‍ കൊണ്ടുപോകും (കണ്മിഴികള്‍)
രാരീരാരോ ഉണ്ണീ രാരീരാരോ
Movie/Album name: Kusrithikkuttan
Artists