Mizhineer

2017
Lyrics
Language: English

Mizhineer ozhuki puzhayaayi maari
Kadanam manassil shoka raagamaayi....
Mizhineer ozhuki puzhayaayi maari
Kadanam manassil shoka raagamaayi....
Vayalkkili paadum pazham paattile
Swaraveena meettum ilam thennale....
Malaraay arikil ananjathenthe....
Mazhayaay akale maranjathenthe.....
Mizhineer ozhuki puzhayaayi maari....

Pakaloli maayum neelaakaasham
Irulin udayaada chaarthi...
Pakaloli maayum neelaakaasham
Irulin udayaada chaarthi...
Maunamode kezhum kuyilin
Kadanamariyum mazha meghame....
Pidayum manassil panineer mazhayaay
Alinjalinjonnu cheraan....
Varumo iniyonnu koode......
Mizhineer ozhuki puzhayaayi maari
Kadanam manassil shoka raagamaayi....
Ahaha haa....ahaha haa....aa...aa...aa....

Thaaraattu paadaan eenam thedum
Amma manamonnu thengi.....
Thaaraattu paadaan eenam thedum
Amma manamonnu thengi.....
Erinjutheerum pakalinte moham
Ariyum prapanchathin daivangale....
Ullil viriyum panineer poovin
Kunju mukhamonnu kaanaan....
Nalkumo ee janmam.....

Mizhineer ozhuki puzhayaayi maari
Kadanam manassil shoka raagamaayi....
Vayalkkili paadum pazham paattile
Swaraveena meettum ilam thennale....
Malaraay arikil ananjathenthe....
Language: Malayalam

മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി....
മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി....
വയൽക്കിളി പാടും പഴം പാട്ടിലെ
സ്വരവീണ മീട്ടും ഇളം തെന്നലേ....
മലരായ് അരികിൽ അണഞ്ഞതെന്തേ....
മഴയായ് അകലെ മറഞ്ഞതെന്തേ.....
മിഴിനീർ ഒഴുകി പുഴയായി മാറി....

പകലൊളി മായും നീലാകാശം
ഇരുളിൻ ഉടയാട ചാർത്തി...
പകലൊളി മായും നീലാകാശം
ഇരുളിൻ ഉടയാട ചാർത്തി...
മൗനമോടെ കേഴും കുയിലിൻ
കദനമറിയും മഴമേഘമേ....
പിടയും മനസ്സിൽ പനിനീർ മഴയായ്‌
അലിഞ്ഞലിഞ്ഞൊന്നുചേരാൻ....
വരുമോ ഇനിയൊന്നു കൂടെ......
മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി....
ആഹഹാ ഹാ....ആഹഹാ ഹാ....
ആ...ആ...ആ....ആ...ആ...ആ....

താരാട്ടുപാടാൻ ഈണം തേടും
അമ്മമനമൊന്നു തേങ്ങി.....
താരാട്ടുപാടാൻ ഈണം തേടും
അമ്മമനമൊന്നു തേങ്ങി.....
എരിഞ്ഞുതീരും പകലിന്റെ മോഹം
അറിയും പ്രപഞ്ചത്തിൻ ദൈവങ്ങളേ....
ഉള്ളിൽ വിരിയും പനിനീർ പൂവിൻ
കുഞ്ഞു മുഖമൊന്നു കാണാൻ....
നൽകുമോ ഈ ജന്മം.....

മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി....
വയൽക്കിളി പാടും പഴം പാട്ടിലെ
സ്വരവീണ മീട്ടും ഇളം തെന്നലേ....
മലരായ് അരികിൽ അണഞ്ഞതെന്തേ.....
Movie/Album name: The Crab
Artists