തെറ്റിൽ നിന്നല്ലയോ ശരിയുണ്ടായി നോവിൽ നിന്നല്ലയോ ചിരിയുണ്ടായി വീഴാതെ എഴുന്നേൽക്കാൻ കഴിയില്ലല്ലോ നെഞ്ചുയർത്തണം കൺതുറക്കണം തിരുത്തിയെഴുതണം കണക്കുകൾ നാം (പണ്ടൊരിക്കൽ..)
എല്ലാമേ നന്മ തൻ വിളയാട്ടം താൻ എന്നല്ലോ ചൊല്ലുന്നു പൂവിൻ ചിരി വഴിയൊന്നല്ലീ മണ്ണിൽ പലതുണ്ടല്ലോ ഒന്നടയുകിൽ ഉടൻ തുറന്നിടും പകരമൊരു വഴി ഗതി തുടരാൻ (പണ്ടൊരിക്കൽ..)