Kannetha Mala Maamala Mele
1999
കണ്ണെത്താമല മാമലയേറി
നോക്കെത്താക്കടവ് കടന്നു വരുണ്ടേ
വരുന്നുണ്ടേ ആരാരോ
പള്ളിപ്പാന പന്തലൊരുക്കടാ
കുടുകുടെ പാണ്ടി ചെണ്ട മുറുക്കെടാ
തിമൃതത്തൈ തക തിമൃതത്തൈ
കുരുകുക്കുരു പൂങ്കുരുവീ
പറ വെയ്ക്കടീ പൂങ്കുഴലീ
നാട്ടു വണ്ടി നാടകവണ്ടി നാൽക്കവലേലെത്തി
ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം
മിണ്ടണതെല്ലാം പൂമ്പാട്ട്
തട്ടണതെല്ലാം തമ്പേറ്
നാട്ടു നടപ്പിലൊരാറാട്ട്
മുക്കിനു മുക്കിനു വരവേല്പ്
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴലു കുറുംകുഴലു
തുടിയുടുക്കു പമ്പയിലത്താളം
ആലിലക്കൊത്തൊരു പൊൻ കുരിശുള്ളൊരു
ഞൊറിയിട്ടുടുക്കണ ദാസമ്പിപ്പെണ്ണിനു
കയ്യിൽ കിടക്കണോരോട്ടു വള
ആഹാ കയ്യിൽ കിടക്കണു ഓട്ടു വള
അവൾ മാർഗ്ഗം കളിക്കൊത്തു താളം പിടിക്കുമ്പോൾ
കിലുകിലുങ്ങുന്നൊരു കല്ലുവള
അതു കൊഞ്ചിക്കുണുങ്ങണ കന്നിവള
തുള്ളി തപ്പു കൊട്ടിക്കളിച്ചാടിക്കളിക്കുമ്പോൾ
മേളം തുള്ളണ പൊന്നു വള
ആഹാ മേളം തുള്ളണ പൊന്നു വള
ഒത്തു പിടിച്ചവർ കപ്പൽ കേറി
തക തികുതൈ
പല നാടു നോക്കി പുറപ്പെട്ടാറെ
തക തികുതൈ
ശിപ്പായിമാരവർ അരികിലുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്
റൂറമാറൗസേപ്പെഴുന്നള്ളുമ്പോൾ
തക തികുതൈ
തത്തങ്ങൾമാരവർ അരികിലുണ്ട്..
തക തികുതൈ
മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം
ദേവൻ പിറന്നു മണ്ണിൽ നിത്യ നായകനായ്
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ് അവൻ ക്രൂശിതനായ്
അതിരുകളില്ലാ വട്ടാരം
മതിലുകളില്ലാ കൂടാരം
മൂത്തോർ വാക്കിൻ വീടാരം
മാളൊർക്കെല്ലാം കൊട്ടാരം
അക്കുത്തികുത്തരമനമേട്ടിൽ തെക്കേപ്പാട്ടെ തേന്മാവിൽ
പത്തറുപത് കിളിയുടെ വിളയാട്ടം
പത്തറുപത് കിളിയുടെവിളയാട്ടം
പത്തറുപത് കിളിയുടെ വിളയാട്ടം
(കണ്ണെത്താ...)
Movie/Album name: Veendum Chila Veettukaaryangal
Artists