Vennilaavin

2010
Lyrics
Language: English

Vennilaavin chirakileri njaanuyarumpol
Pranayamunthiri neettiyenne vilichathaaraanu
Aarumariyaathe ...aarorumariyaathe
Kavithapolennil niranjathaaraanu...
(vennilaavin chirakileri...)

Etho swapnam kaavyamaay
Etho maunam raagamaay
Kandu maranna kinaavile
Varnnamanohara bhaavame
Vinnin kaayalile...kaanaathoniyilen
Swapnakkooderi...innu vannavalaaraanu...
Vennilaavin chirakileri njaanuyarumpol
Pranayamunthiri neettiyenne vilichathaaraanu

Innee raavum mookamaay
Njaanee veedhiyil ekanaay
Innen nenchile ormmakal
Kanneer mazhayaay peythupoy
Theeraa nombaramaay...novin marmmaramaay
Snehathereri...doore poyavalaaraanu
Vennilaavin chirakileri njaanuyarumpol
Pranayamunthiri neettiyenne vilichathaaraanu
Aarumariyaathe ...aarorumariyaathe
Aarorumariyaathe...aarorum ariyaathe...
Language: Malayalam

വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ആരുമറിയാതെ...ആരോരുമറിയാതെ
കവിതപോലെന്നില്‍ നിറഞ്ഞതാരാണു്
(വെണ്ണിലാവിന്‍ ചിറകിലേറി...)

ഏതോ സ്വപ്നം കാവ്യമായ്
ഏതോ മൌനം രാഗമായ്
കണ്ടു മറന്ന കിനാവിലെ
വര്‍ണ്ണമനോഹരഭാവമേ
വിണ്ണിന്‍ കായലിലെ...കാണാത്തോണിയിലെന്‍
സ്വപ്നക്കൂടേറി...ഇന്നു വന്നവളാരാണു്....
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്

ഇന്നീ രാവും മൂകമായ്
ഞാനീ വീഥിയില്‍ ഏകനായ്
ഇന്നെന്‍ നെഞ്ചിലെ ഓര്‍മ്മകള്‍
കണ്ണീര്‍ മഴയായ് പെയ്തുപോയ്
തീരാ നൊമ്പരമായ്...നോവിന്‍ മര്‍മ്മരമായ്
സ്നേഹത്തേരേറി...ദൂരെ പോയവളാരാണു്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ആരുമറിയാതെ...ആരോരുമറിയാതെ
ആരോരുമറിയാതെ..ആരോരും അറിയാതെ...
Movie/Album name: College Days
Artists