Porinkal Jayamallo

1961
Lyrics
Language: English

�porinkal jayamallo ponnangala varumallo
Veeralippattevide pattu virikkanalevide (porinkal..)

Kuzhaloothaanaalukalevide kummiyadikkaanalevide
Ankakkaliyuum kachayumaay ankachekon varumallo (porinkal..)

Puthannirapara vechotte putharinellu nirachatte
Chandananeeril mukkiya nalloru chamaravisariyeduthotte (porinkal..)

Kuravayidan vannatte kuthuvilakku pidichatte
Aanandamanchalileri aangala ippol varumallo (porinkal..)
Language: Malayalam

പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ
വീരാളിപ്പട്ടെവിടെ പട്ടുവിരിക്കാനാളെവിടെ

കുഴലൂതാനാളുകളെവിടെ കുമ്മിയടിക്കാനാളെവിടെ
അങ്കക്കലിയും കച്ചയുമായ് അങ്കച്ചേകോന്‍ വരുമല്ലോ

പുത്തന്‍ നിറപറ വെച്ചാട്ടേ പുത്തരിനെല്ലു നിറച്ചാട്ടേ
ചന്ദനനീരില്‍ മുക്കിയനല്ലൊരു ചാമരവിശറിയെടുത്തോട്ടെ

കുരവയിടാന്‍ വന്നാട്ടേ കുത്തുവിളക്കു പിടിച്ചാട്ടേ
ആനന്ദമഞ്ചലിലേറി ആങ്ങളയിപ്പോള്‍ വരുമല്ലോ
Movie/Album name: Unniyaarcha
Artists