Odippokum

1964
Lyrics
Language: English

Odippokum virunnukaaraa ninne
Thediyangu varunnathaara
Onnu thirinju nilkkoo
Oru kaariyam kelkkoo
Odakkuzhalukaaraa

Kankulire kandathilla
Kadhakalonnum mindiyilla
Kaathirunna karalinte
Kaathara swarangal ninte
Kaathilethumananjathalla
(odippokum...)

Kaanunneram cholleeduvaan
Karuthi vechu palathum njaan
Onnumonnum parayaathe
Ullilullathariyaathe
Vegamangu nee nadannu vannuvoyen
Vedanakal nee marannuvo
Language: Malayalam

ഓടിപ്പോകും വിരുന്നുകാരാ - നിന്നെ
തേടിയങ്ങു വരുന്നതാരാ
ഒന്നു തിരിഞ്ഞു നില്‍ക്കൂ
ഒരു കാരിയം കേള്‍ക്കൂ
ഓടക്കുഴലുകാരാ

കണ്‍കുളിരേ കണ്ടതില്ല
കഥകളൊന്നും മിണ്ടിയില്ല
കാത്തിരുന്ന കരളിന്റെ
കാതരസ്വരങ്ങള്‍ നിന്റെ
കാതിലേതുമണഞ്ഞതില്ല
(ഓടിപ്പോകും)

കാണുന്നേരം ചൊല്ലീടുവാന്‍
കരുതിവച്ചു പലതും ഞാന്‍
ഒന്നുമൊന്നും പറയാതെ
ഉള്ളിലുള്ളതറിയാതെ
വേഗമങ്ങു നീ നടന്നു വന്നുവോ - യെന്‍
വേദനകള്‍ നീ മറന്നുവോ
Movie/Album name: Devaalayam
Artists