Olakkam peeli

1993
Lyrics
Language: English

Olakkam peelikkaay chaanchakkam chaayumpol
Nallolathalire naadodikkiliye
Maanikkathidampe maaleyakkarimpe
Minnaarakkulirooyalaadiyaadi varumo nee...
Olakkam peelikkaay chaanchakkam chaayumpol

Maanathekkethumpol...ithaa...ithaa...
Maarippoominnaattam...
Kelikkai thaalathil....neele....neele....
Nakshathrachillaattam......
Thankatherodikkaan varaam....
Thinkal poonthumpikkaay tharaam...
Thankatherodikkaan varaam....
Thinkal poonthumpikkaay tharaam...
Ullil korkkum maallyam nalkum
Madhurithamee parimalam.....
(olakkam peelikkaay....)

Aadikkaattaadumpol doore....doore...
Aazhikkum chaanchaattam
Chittolam thullumpol ullil...ullil....
Muthaaram minnumpol
Thaalipponnolappoonkilee
Njaalippoonthenunnaan varuu...
Thaalipponnolappoonkilee
Njaalippoonthenunnaan varuu...
Nee ee raavil paadum paattil
Pakarukayen paribhavam....
(olakkam peelikkaay....)
Language: Malayalam

ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍
നല്ലോലത്തളിരേ നാടോടിക്കിളിയേ
മാണിക്കത്തിടമ്പേ മാലേയക്കരിമ്പേ
മിന്നാരക്കുളിരൂയലാടിയാടിവരുമോ നീ...
(ഓലക്കം പീലിക്കായ്..)

മാനത്തേക്കെത്തുമ്പോൾ ...ഇതാ...ഇതാ
മാരിപ്പൂമിന്നാട്ടം...
കേളിക്കൈ താളത്തില്‍ ...നീളെ..നീളെ
നക്ഷത്രച്ചില്ലാട്ടം......
തങ്കത്തേരോടിക്കാന്‍ വരാം....
തിങ്കള്‍പൂന്തുമ്പിക്കായ് തരാം...
തങ്കത്തേരോടിക്കാന്‍ വരാം....
തിങ്കള്‍പൂന്തുമ്പിക്കായ് തരാം...
ഉള്ളില്‍ കോര്‍ക്കും മാല്യംനല്‍കും
മധുരിതമീ പരിമളം.....
(ഓലക്കം പീലിക്കായ്....)

ആടിക്കാറ്റാടുമ്പോള്‍ ദൂരെ....ദൂരെ...
ആഴിക്കും ചാഞ്ചാട്ടം
ചിറ്റോളം തുള്ളുമ്പോള്‍ ഉള്ളില്‍ ...ഉള്ളില്‍
മുത്താരം മിന്നുമ്പോള്‍
താലിപ്പൊന്നോലപ്പൂങ്കിളീ..........
ഞാലിപ്പൂന്തേനുണ്ണാന്‍ വരൂ......
താലിപ്പൊന്നോലപ്പൂങ്കിളീ..........
ഞാലിപ്പൂന്തേനുണ്ണാന്‍ വരൂ......
നീ ഈ രാവില്‍ പാടും പാട്ടില്‍
പകരുകയെന്‍ പരിഭവം....
(ഓലക്കം പീലിക്കായ്....)
Movie/Album name: Porutham
Artists