Unarunaruka Kaavunaruka

2025
Lyrics
Language: Malayalam

ഉണരുണരുക കാവുണരുക
നാടുണരുക കനവുണർക
ഉണരുണരുക അറിവുണരുക
നെറിവുണരുക പൊലികയുണർക
ഞാനെന്ന നാവിൽ നിയോഗത്തിൻ
ആദ്യാക്ഷരം നീ..
ഓംകാര രൂപേ നമസ്തേ നമസ്തേ
ഐംകാര ഹസ്തേ നമസ്തേ നമസ്തേ
ഹ്രീംകാര ഹസ്തേ നമസ്തേ നമസ്തേ
ക്ലീംകാര ഹസ്തേ നമസ്തേ നമസ്തേ

അടിമത്തമിടറി വീണുടയും വരെ ഞാൻ
പായും ഉയിരിന്റെ യാഗാശ്വമായ്
കലികാലമാം വേനലെരിയും വരെ നേരു
തോരാത്ത പേമാരിയായ് ഞാൻ
കളിയാടുവാൻ ഉള്ളിനുയിരാവ്
ഉയിരുണർവാവ് അമ്മേ കനിവാവ്
തളരുമ്പോഴോ ബോധി തണലാക്
ധർമ്മമിഴിയേക് ബോധോദയമാവ്
ഞാനെന്ന നാവിൽ നിയോഗത്തിൻ
ആദ്യാക്ഷരം നീ..
ഓംകാര രൂപേ നമസ്തേ നമസ്തേ
ഐംകാര ഹസ്തേ നമസ്തേ നമസ്തേ
ഹ്രീംകാര ഹസ്തേ നമസ്തേ നമസ്തേ
ക്ലീം കാരഹസ്തേ നമസ്തേ നമസ്തേ

ഇടറുന്ന കാലങ്ങൾ വഴിമാറിയോ എൻ
സഹനങ്ങൾ നൈവേദ്യ മലരാകയോ
നീറുന്നൊരകമുള്ള ചെറുചിപ്പി പോൽ
ഞാനുയിർ നീറി ഇഴ നെയ്ത് മണിമുത്തുകൾ
ഇരുളാറ്റി നീ പകലിനുറവാവ്
വെയിലൊളിയാവ് അമ്മയ്ക്കനുചരനാവ്
ഇടറുന്നൊരൂരിന്റെ ഊന്നാവ്
കൈത്താങ്ങാവ് ശംഖൊലിയാവ്
ഞാനെന്ന നാവിൽ നിയോഗത്തിൻ
ആദ്യാക്ഷരം നീ..
ഓംകാര രൂപേ നമസ്തേ നമസ്തേ
ഐംകാര ഹസ്തേ നമസ്തേ നമസ്തേ
ഹ്രീംകാര ഹസ്തേ നമസ്തേ നമസ്തേ
ക്ലീം കാരഹസ്തേ നമസ്തേ നമസ്തേ
ഉണരുണരുക കാവുണരുക
നാടുണരുക കനവുണർക
ഉണരുണരുക അറിവുണരുക
നെറിവുണരുക പൊലികയുണർക
Movie/Album name: Desakkaaran
Artists