Swapnam palathum

1983
Lyrics
Language: English

�visa... visaa

Swapnam palathum vittuperukki
Swarnnam vilayum marubhoomiyile
Ennappaadam thedi
Paavam maanava hridayam polum
Paadupedunnithu nedaan

Ikkare ninnaal akkareyellam
Pachaniranja nilangal
Akkareyethaan pachapidikkaan
Aashaniranja manangal
Akkareyaayavarethra?
Laksham nediyorethra
Swapnam palathum.....

Aaroneettum sahaaya hastham
Swantham kaikalilaakkaan
Thuniyumpolum naduvil veezhum
Neeraalikalude valakal
Valakalil veenavarethra!
Thakarnnupoyavarethra!
Swapnam palathum....
Language: Malayalam

�വിസ .. വിസ....
സ്വപ്നം പലതും വിറ്റുപെറുക്കി
സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ
എണ്ണപ്പാടം തേടി
പാവം മാനവഹൃദയം പോലും
പാടുപെടുന്നിതു നേടാന്‍

ഇക്കരെനിന്നാല്‍ അക്കരെയെല്ലാം
പച്ച നിറഞ്ഞ നിലങ്ങള്‍
അക്കരെയെത്താന്‍ പച്ച പിടിക്കാന്‍
ആശനിറഞ്ഞ മനങ്ങള്‍
അക്കരെയായവരെത്ര?
ലക്ഷം നേടിയോരെത്ര?
സ്വപ്നം പലതും വിറ്റുപെറുക്കി ...

ആരോ നീട്ടും സഹായ ഹസ്തം
സ്വന്തം കൈകളിലാക്കാന്‍
തുനിയുമ്പോളും നടുവില്‍ വീഴും
നീരാളികളുടെ വലകള്‍
വലകളില്‍ വീണവരെത്ര!
തകര്‍ന്നുപോയവരെത്ര!
Movie/Album name: Visa
Artists