പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി നെഞ്ചിലേതോ പാട്ടു പാടി പഞ്ചവര്‍ണ്ണക്കിളി ശ്രുതിയുമായ് നീ വരൂ, മധുകണം നീ തരൂ വിണ്ണിലെ പൊന്‍കിനാപ്പക്ഷീ... നിലാപ്പക്ഷീ... നിലാപ്പക്ഷീ... (പാതിരാവും)
കഥപറയുമീ നല്ല കരിമിഴികളില്‍ കളഭമഴ പൊഴിയുന്ന മൃദുമൊഴികളില്‍ കനലെരിയുമെന്‍ നെഞ്ചിലെ കുളിരലകള്‍ തേടുന്നുവോ പറയൂ സഖീ നീ, ഹൃദയവതി നീ കവിതയിലെ കാണാക്കിളീ വിരിയുമൊരു പൂവായി മലരിതളില്‍ തേനായി നീ പോരുമോ... നീ പോരുമോ... (പാതിരാവും)
നിറപറയുമായ് ഭൂമി വരവേല്ക്കയായ് തളിരൊളിയിണങ്ങുന്ന കിരണങ്ങളെ അഴലകലുമീ ഗാനവും... അഴകൊഴുകുമാനന്ദവും... നുകരൂ സഖീ നീ, പ്രണയവതി നീ... കനവറയിലെ പൈങ്കിളീ... കടലലകള്‍ തേടുന്ന കുളിരരുവി നോവായി നീ പോരുമോ... നീ പോരുമോ... (പാതിരാവും)
Movie/Album name: Ingane Oru Nilaappakshi
Movie Summary:Ingane Oru Nilaappakshi (2000) is a Malayalam film about a young woman named Nila who faces personal and familial struggles, navigating love, loss, and societal expectations against the backdrop of Kerala's serene landscapes.
Song Credits: Not available.
Musical Style: Melodic, semi-classical Malayalam film song with a gentle, lullaby-like quality.