Maarimalar Choriyunna

1973
Lyrics
Language: English

Maari malar choriyunna karumbi penne
Maanathe mattupaavile kurumbi penne
Thaalolam kili vaayo thazhottonnu vaayo
Thanneerithiri ithiri ithiri thaayo (maari)

Kadalu peta penne karu karutha penne(2)
Poonkattu madiyil vachu poo choodi pottum thottu
Punnaaricha penne�
Thaalolam kili vaayo thayottonnu vaayo
Thanneerithiri ithiri ithiri thaayo

Kottum kuravem kekkanu koyalum viliyum kekkanu(2)
Maanathe panthalinullil mazhavillin thaaliyumaay
Maaranethi penne�
Thaalolam kili vaayo thayottonnu vaayo
Thanneerithiri ithiri ithiri thaayo

Kalikkaan kalam tharaam kulikkaan kulam tharaam(2)
Kozhikkottilangaadiyile muttayitheruvilirikkana
Aluva thundum tharaam�
Thaalolam kili vaayo thayottonnu vaayo
Thanneerithiri ithiri ithiri thaayo (maari)
Language: Malayalam

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ
മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ (2)
പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടിപ്പൊട്ടും തൊട്ട്
പുന്നാരിച്ച പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കൊട്ടുംകൊരവേം കേള്‍ക്കണ് കൊയലും വിളിയും കേള്‍ക്കണ് (2)
മാനത്തെപന്തലിനുള്ളില്‍ മഴവില്ലിന്‍ താലിയുമായ്
മാരനെത്തി പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കളിക്കാന്‍ കളം തരാം കുളിക്കാന്‍ കുളം തരാം(2)
കോയിക്കോട്ടങ്ങാടിയിലെ മുട്ടായിത്തെരുവിലിരിക്കണ
അലുവത്തുണ്ടും തരാം
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ
മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
Movie/Album name: Maram
Artists