Panchaarakkunnine

1972
Lyrics
Language: English

Panchaarakkunnine paavaada chaarthunna
Panchami paalolippoonilaave (panchaara)
Koottilurangumen kunjaattakkilikkoru
Kurimaanam konde koduthu vaayo (panchaara)

Kalahichu koottilirikkum kiliyodeeyanuraaga (kalahichu)
Kadha chennu paranju vaayo
Jaalaka nira neetti mattaarum kaanaathen
Thaamara maala koduthu vaayo (panchaara)

Vaasantha vennilaave neeyonnum ariyillallo (vaasantha)
Vaadumen manassin shokam
Vaaadumen manassin shokam
Nanayunna kannode nee kandittillallo
Pranayaardra hridayathin swapnam (panchaara)
Language: Malayalam

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ (പഞ്ചാരക്കുന്നിനെ)
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ (പഞ്ചാരക്കുന്നിനെ)

കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ-
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ -
കഥ ചെന്നു പറഞ്ഞു വായോ
ജാലകനിരനീട്ടി മറ്റാരും കാണാതെന്‍
താമരമാല കൊടുത്തുവായോ (പഞ്ചാരക്കുന്നിനെ)

വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാടുമെന്‍ മനസ്സിന്‍ ശോകം
നനയുന്ന കണ്ണോടെ നീ കണ്ടിട്ടില്ലല്ലോ
പ്രണയാര്‍ദ്ര ഹൃദയത്തിന്‍ സ്വപ്നം
(പഞ്ചാരക്കുന്നിനെ)
Movie/Album name: Naadan Premam
Artists