ഇതളിടുമൊരു നിമിഷം തരൂ എനിക്കായ് നീ മനസ്സിൽ തരളിതമൊരു ഹൃദയം തരൂ എനിക്കായ് നീ ഉയിരിൽ നീയോ ആരാരെ തേടുന്നു നിൻ ചാരേ ഇതളിടുമൊരു നിമിഷം തരൂ എനിക്കായ് നീ മനസ്സിൽ തരളിതമൊരു ഹൃദയം തരൂ എനിക്കായ് നീ ഉയിരിൽ ഏതുനാളിലെന്റെ ഉള്ളിന്റെയുള്ളിൽ നീ സ്നേഹോദയം പോലെ വന്നു മൊഴിയാത്ത വാക്കിൽ ചാലിച്ച നോക്കിൽ നീ ഏകാന്തമൗനം പകർന്നു ഒരുമനസ്സിലും ഇരുമനസ്സിലും ആദ്യം ചിരി വിരിയുമൊരഴകൊഴുകും നേരം (2) നിൻ കണ്ണിൽ നോക്കി ഞാൻ അറിഞ്ഞതെന്തേ ഇതളിടുമൊരു നിമിഷം ..നിമിഷം … നിമിഷം… തരൂ എനിക്കായ് നീ മനസ്സിൽ തരളിതമൊരു ഹൃദയം… ഹൃദയം… ഹൃദയം…. തരൂ എനിക്കായ് നീ ഉയിരിൽ
ആരുമല്ല നമ്മൾ എന്നാലുമെന്നും ഈ തീരങ്ങൾ അറിയാതെ ദൂരെ പോരുന്ന നേരം തീരാത്ത മോഹം ഈ രാവിന്റെ നെഞ്ചിൽ തുടിക്കും ഇനി വരുമൊരു പുതുപുലരിയിലാവാം മിഴിയൊടുമിഴി മൊഴിയുവതൊരു കാര്യം (2) നീയെന്നെ മാത്രം ഓമനിച്ചതെന്തേ ഇതളിടുമൊരു നിമിഷം ..നിമിഷം … നിമിഷം… തരൂ എനിക്കായ് നീ മനസ്സിൽ തരളിതമൊരു ഹൃദയം… ഹൃദയം… ഹൃദയം…. തരൂ എനിക്കായ് നീ ഉയിരിൽ നീയോ ആരാരെ തേടുന്നു നിൻ ചാരേ നനനനന നനന നന നാന നനാനാ……