Pallikkal Achante Mole

2017
Lyrics
Language: Malayalam

പള്ളിക്കലച്ചന്റെ മോളെ കൊച്ചരിക്കാളി തകതിമിതാരാ
ചില്ലറ മുടിവല്ല അവളെന്നെ മുടിച്ച് തകതിമിതാരാ
വേളിക്കടപ്പുറം പോലെ നീണ്ടൊരു നാക്ക് തകതിമിതാരാ
എന്നുമതെടുത്തു വളയ്ക്കും ഞാനും വലഞ്ഞ് തകതിമിതാരാ

പെണ്ണൊരുത്തി അവളെന്റെ കൂട്ടിനെത്തി
അല്ലലും സൊല്ലയും അപ്പോഴേ വീട്ടില് കാലുകുത്തി
ചൊക ചെമ്പരത്തി ചൊകചൊക ചെമ്പരത്തി
കാതിലു വെയ്ക്കണ ഭ്രാന്തിന്റെ വക്കില് ഞാനുമെത്തി
പൂമുഖവാതിക്കല് പൂന്തിങ്കളാണെന്നൊക്കെ
പണ്ടാരോ പാടിയ പാട്ടൊക്കെ കേട്ടിട്ട്
സംഗതി നമ്മള് കെട്ടിയ കെട്ടൊക്കെ വല്ലാണ്ടായേ
കളവല്ല ഞാനങ്ങില്ലാണ്ടായേ തകതിമിതാരോ

എന്നകത്തെ ചിരിയുടെ ചെമ്പകത്തെ
വെട്ടി നിരത്തീട്ട് സങ്കടത്തൈയ്യൊന്നു നട്ടൊരുത്തി
കുന്തിരിക്കം ഇടനെഞ്ച് കുന്തിരിക്കം
കത്തിച്ചു വെച്ച കണക്ക് പുകയണിതെന്തു കഷ്ടം
കാന്തോം ഇരുമ്പും പോലെ ഒട്ടിപ്പിടിക്കുന്നോള്
മുറ്റത്തിറങ്ങിയാലും പിന്നാലെ വന്നോളും
തട്ടീട്ടും മുട്ടീട്ടും കൊട്ടീട്ടും പോണില്ല തൊയ്രക്കേടാ
അവളെല്ലാം കൊണ്ടും എന്നെ മുടിച്ചു തകതിമിതാരാ
(പള്ളിക്കലച്ചന്റെ….)
Movie/Album name: Sherlock Toms
Artists