ഓ... തീരത്തെന്നേ തനിച്ചാക്കി തോണി നീ തുഴഞ്ഞു പോയി അതിരാവിന്നേക താരം മൂകമായി പൊലിഞ്ഞു പോയി നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ ഓ നീയോ കടലാസിന്‍ പൂവോ മുള്ളോ (നീയോ )
പണ്ടു നീ ആര്‍ദ്രമാം ഓര്‍മ്മകള്‍ കൊടുത്തവന്‍ പൂക്കള്‍ പോല്‍ തിരിച്ചെടുത്തു ചെമ്പനീര്‍പ്പൂ നീട്ടി അവളുടെ വിരലിന്‍ തുമ്പിലായി മുള്ളു ചേര്‍ത്തു ഇരുള്‍പ്പടിയിലവള്‍ നീട്ടും നാളവും കെടുത്തി വച്ചു (നീയോ ) (2)