മഞ്ചാടി കൊന്നത്തെങ്ങോ മയിലാടും നേരത്തല്ലോ മണവാട്ടി പെണ്ണിൻ നാണം ചൊരിയാൻ തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ കറുകപ്പൂ വയലിലെ കുളിര് ഒരു നൂറു കനവിൻ ലാളനം അനുരാഗ മേളനം ഒഴുകാത്ത നനവിൻ ഓളമായ് ആർദ്രനൊമ്പരം മോഹമന്ദാരം താനേ പൂവിട്ടു മഴ പുരണ്ട മാനത്ത് താനേ ചാലിട്ടു ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...)
എന്നോരം സ്വപ്നം കാണാം ചെന്താര ചന്തം കാണാം സിന്ദൂരം തുടിക്കുന്ന മുകിലേ നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ മഴ ചാഞ്ഞു കിനിയും വേളയിൽ കുട നീർന്നു നീ വരൂ മറയാത്ത മഴവിൽ ജാലമായ് നിറമാർന്നു നീ വരൂ വെറും സല്ലാപം നേടും സന്തോഷം മനമിയന്ന സംഗീതം ഓരോ പൂക്കാലം ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...)