Naalevaraamennothi Madhurakku
2026
നാളെ വരാമെന്നോതി മഥുരയ്ക്ക്
നാളീകലോചനന്‍ പോയല്ലോ
നാളെയെന്നെത്തും എൻ താരുണ്യക്കടല്‍
വേലിയിറക്കുവുമായല്ലോ
എമ്മട്ടു ഞാന്‍ തടഞ്ഞീടും
തന്വികൾക്കേറ്റം പോലെ താരുണ്യം
ആയതിറക്കം തുടങ്ങീടില്‍
പൊയ് പോയതു താനിന്നെന്നേയ്ക്കും
ജീവിച്ചിരിയ്ക്കുകില്‍ ഞാനൊരു നാളെന്‍
ജീവിതനാഥനെ വീണ്ടേയ്ക്കാം
ആ മിതു പക്ഷെ എന്തൊരു സത്വര
ഗാമിയാണെന്നോ താരുണ്യം
കാര്‍വരി വണ്ടു പറന്നേ പോയ്
എന്‍ ജീവിത വല്ലരി പൂത്തപ്പോള്‍
നിഷ്ഫലമെന്‍ പരിഫുല്ലം യൌവ്വനം
എപ്പൊഴിതെത്തും പ്രാണേശൻ
വേഗം പോക നീ തോഴി
നാഥനിന്നാഗമിച്ചീടും അറിഞ്ഞാലും
മാനസ ചോരനെ തേടിപ്പോവേന്‍
മാനം വെടിഞ്ഞു ഞാന്‍ അല്ലെങ്കില്‍
Movie/Album name: Krishnashtami
Artists