Minnum Neela Kanninayo

2014
Lyrics
Language: English

Minnum neela kanninayo vaadaamallikalaay
Etho mohavumaayennum mannilorungunnu...
Kannimakal melle adanjaalum priya roopam
Oru njodi marayaruthennaavaam...
Minnum neela kanninayo vaadaamallikalaay
Etho mohavumaayennum mannilorungunnu...

Pularikal muthaniyikkumee karukaviriyilaake
Mridupada nakhamunayaal kalamezhuthiyathaare...(2)
Priyatharamaay...padarukilo...
Parisaravum...kanakamayam....
Thaane paadum maunam ennum ennullil
Minnum neela kanninayo vaadaamallikalaay
Etho mohavumaayennum mannilorungunnu...

Aramani kaalthala kaivala thiramariyum raavil...
Maniyara malarukalil chirivitharum kaattil...(2)
Arikilini...anayukilo...
Anupadavum kuliraniyum...
Naanam pookkum eeran neelappoonkaavil...
(minnum neela kanninayo...)
Language: Malayalam

മിന്നും നീലകണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു..
കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയരൂപം
ഒരു ഞൊടി മറയരുതെന്നാവാം...
മിന്നും നീല കണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു....

പുലരികൾ മുത്തണിയിക്കുമീ കറുകവിരിയിലാകെ
മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ....(2)
പ്രിയതരമായ്.....പടരുകിലോ...
പരിസരവും...കനകമയം...
താനേ പാടും മൗനം എന്നും എന്നുള്ളിൽ
മിന്നും നീല കണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു....

അരമണി കാൽത്തള കൈവള തിരമറിയും രാവിൽ...
മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ...(2)
അരികിലിനി...അണയുകിലോ
അനുപദവും കുളിരണിയും...
നാണം പൂക്കും ഈറൻ നീലപ്പൂങ്കാവിൽ..
(മിന്നും നീല കണ്ണിണയോ....)
Movie/Album name: Ulsaaha Committee
Artists