പാട്ടുപാടുവാന്‍ മാത്രം ഒരു കൂട്ടുതേടിയെന്‍ രാപ്പാടീ വന്നതെന്തിനീ കൂട്ടില്‍ കണി- ക്കൊന്ന പൊന്നുതിരും ഈ വനിയില്‍ പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍ ഏതു മണ്‍ വീണതന്‍ മലര്‍ത്തന്തി തേടുന്നുവോ കേഴുന്നുവോ? പാട്ടുപാടുവാന്‍ മാത്രം ഒരു കൂട്ടുതേടിയെന്‍ രാപ്പാടീ...
വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ വിലോലതന്തിയാകെ വിമൂകശാന്തമായോ? പറയൂ നിന്റെ തേന്‍ കുടമുടഞ്ഞുവോ? ഒരു ചക്രവാകം വിതുമ്പീ ഇന്നെന്‍ സൌഗന്ധികങ്ങള്‍ കൊഴിഞ്ഞുവീഴുന്നുവോ? പാട്ടുപാടുവാന്‍ മാത്രം ഒരു കൂട്ടുതേടിയെന്‍ രാപ്പാടീ...
വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ മനസ്സരസ്സിലേതോ മരാളികാ വിലാപം തരളമാനസേ തരിക മാപ്പു നീ ഒരുകാറ്റു കണ്ണീരോടോതീ സ്നേഹം സംഗീതമാകും വിദൂരതീരമെങ്ങോ? (പാട്ടുപാടുവാന്‍ മാത്രം....)