Nallolappainkili

1964
Lyrics
Language: English

Nallolappainkilee naaraayanakkilee
Naaleykkoruvattippoo venam
Naaleykkoruvattippoo venam (nallola)

Vanmalakkaattile vanamulla venam
Vaadaatha vaakappoo venam (vanmala)
Maarante kovilil poojikkaanaane
Veerannu nedikkaanaane
Veerannu nedikkaanaane (maarante)
(nallola)

Aaro...avanaaro...
Ninte veeranaano mani maaranaano
Karalurappullavan kandaalo sundaran
Karavaaleduthaalo kenkeman avan
Karavaaleduthaalo kenkeman‍

Ankakkaliyullon aanandam kolluvon
Thankathidambothorente maaran
Aaro... avanaaro...
Ninte veeranaaro mani maaranaaro...aaro...
Language: Malayalam

നല്ലോലപ്പൈങ്കിളീ നാരായണക്കിളീ
നാളെയ്ക്കൊരുവട്ടിപ്പൂ വേണം
(നല്ലോല)

വന്മലക്കാട്ടിലെ വനമുല്ല വേണം
വാടാത്ത വാകപ്പൂ വേണം (വന്മല)
മാരന്റെ കോവിലില്‍ പൂജിക്കാനാണേ
വീരന്നു നേദിക്കാനാണേ
വീരന്നു നേദിക്കാനാണേ (മാരന്റെ)
(നല്ലോല)

ആരോ ..അവനാരോ ........
നിന്റെ വീരനാരോ മണി മാരനാരോ
നിന്റെ വീരനാരോ മണി മാരനാരോ
കരളുറപ്പുള്ളവന്‍ കണ്ടാലോ സുന്ദരന്‍
കരവാളെടുത്താലോ കെങ്കേമന്‍ അവന്‍
കരവാളെടുത്താലോ കെങ്കേമന്‍

അങ്കക്കലിയുള്ളോന്‍ ആനന്ദം കൊള്ളുവോന്‍
തങ്കത്തിടമ്പൊത്തോരെന്റെ മാരന്‍
ആരോ ...അവനാരോ
നിന്റെ വീരനാരോ മണി മാരനാരോ ...ആരോ..
Movie/Album name: Thacholi Othenan
Artists