Pranayamurukum Madhura Mozhikal

2026
Lyrics
Language: Malayalam

ഹാ...ഹാ....
പ്രണയമുരുകും മധുര മൊഴികൾ
മിഴിയിലണിയേ ഹൃദയമേ
ശിശിരവനിയിൽ മലരിതളുകൾ
തഴുകി അണയും ശ്വാസമേ
പകലുമിരവും ഇതള് കൊഴിയും
നേരമറിയാതെ നാമിന്നിതാ
ഉടലുമുയിരും ഉരുകി അലിയും
ഉപമറിയാതെ ഒന്നായി നാം
അത്രമേലിഷ്ടമായിങ്ങനെ
മാനസമൊഴുകിയൊഴുകി നാം
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ

പതിയെ പതിയെ പലനാളായ്
പറയാതകമേ പടരാനായ്
അറിയാതെ കുടിയേറി നീയെന്നുള്ളിൽ
നിഴലായ് നിറമായ് മനമാകെ
കാതെഴുതും വരി നീയേ
കനവാകെ കലരുമ്പോൾ തിങ്കൾ പോലെ
കാണാ കാറ്റു താനെ വീശുന്നു വെൺചാമരം
ഏതോ വെൺമയൂഖം നീർത്തുന്നു പൊൻപീലികൾ
നമ്മൾ ഒരു നേർത്ത കല്ലോലമായ്
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ
ആ...ആ...

അറിയാതറിയാതകമേതോ
അനുരാഗകനലായെരിയും
ചെറുനോവിൻ സുഖമായി നീയെന്നുള്ളിൽ
പിരിയാതകലാതീ ജന്മം
പുലരാനരികെ നീ വേണം
തൂമഞ്ഞിൻ കുളിരായ് നീ നീയെന്നുള്ളിൽ
ദൂരെ രാഗമേഘം മൂളുന്നു നീലാംബരി
ദീപം പൂവനങ്ങൾ പൂക്കുന്നുവോ ഈ വഴി
നമ്മളൊരു പ്രേമസംഗീതമായ്
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ
നെഞ്ചിൽ കൊഞ്ചും താളം നീയേ
കണ്ണിൽ മിന്നും നാളം നീ
Movie/Album name: Ankam Attahaasam
Artists