Mazhayaayum Veyilaayum

2017
Lyrics
Language: English

Mazhayaayum veyilaayum manjin
Kuliraayum paayunnu kaalam
Iravethra maanju pakalo maranju
Thudarunnu pinneyum jeevithayaathra
(mazhayaayum veyilaayum ...)

Akale akale etho puthiya thaazhwaaravum
Thalirekum thanalil thenmozhiyalaam
Kiliyum padum poru poru
Ithuvazhi poru poru (2)
Maayaajaalam ee vaazhway maayam
Vidhiyude vazhikaliloode yaathra thudaryaathra (2)
Nirayunnu maunam murinju
Kalavenu ravamonnunarnnu
Manasin nilaavin kathirveeshi lolam
Thudarunnu pinneyum jeevithayaathra

Mazhayaayum veyilaayum manjin
Kuliraayum paayunnu kaalam
Iravethra maanju pakalo maranju
Thudarunnu pinneyum jeevithayaathra
Maayaajaalam ee vaazhway maayam
Vidhiyude vazhikaliloode yaathra thudaryaathra (2)
Language: Malayalam

മഴയായും വെയിലായും മഞ്ഞിൻ
കുളിരായും പായുന്നു കാലം
ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു
തുടരുന്നു പിന്നെയും ജീവിതയാത്ര
(മഴയായും വെയിലായും ...)

അകലെ അകലെ ഏതോ പുതിയ താഴ്വാരവും
തളിരേകും തണലിൽ തേൻമൊഴിയാളാം
കിളിയും പാടും പോരൂ പോരൂ
ഇതുവഴി പോരൂ പോരൂ (2)
മായാജാലം ഈ വാഴ്വേ മായം
വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)
നിറയുന്നു മൗനം മുറിഞ്ഞു
കളവേണു രവമൊന്നുണർന്നു
മനസ്സിൻ നിലാവിൻ കതിർവീശി ലോലം
തുടരുന്നു പിന്നെയും ജീവിതയാത്ര

മഴയായും വെയിലായും മഞ്ഞിൻ
കുളിരായും പായുന്നു കാലം
ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു
തുടരുന്നു പിന്നെയും ജീവിതയാത്ര
മായാജാലം ഈ വാഴ്വേ മായം
വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)
Movie/Album name: Kaliyan
Artists