Ee Kaliyile Kurukkukal Azhikkuvathaaru

2024
Lyrics
Language: Malayalam

ഈ കളിയിലെ കുരുക്കുകളഴിക്കുവതാര്
പടയിലെ പരുക്കുകളുണക്കുവതാര്
അടവുകളറിയാൻ ഞൊടിയിടയില്ല
നേരും നെറിവും തിരയുന്നോനാര്..?
പോരിനൊടുക്കമിതാരുടെ ദിവസം
പേടി തടുക്കുന്നവനിനി വിജയം
കൂടിനകത്തടി തടകളൊഴിഞ്ഞിനി
ഞാനോ നീയോ നേടും അമരത്വം...

കാവലിനായിരമാളുകളുള്ളൊരു
താവളമുള്ളവനാരിവനോ
കടലിനുമടിയിലെ തടവറയുള്ളിലെ
താഴു തകർത്തുമിറങ്ങി വരും
അടയുവതാരുടെ വഴികളിനി
ഉടയുവതാരുടെ പരിചയിനി
പായുക വേഗമിതായുസ്സു നീളുവ -
തിരയുടെ പകയുടെ എരിതീയണയും
നേരം വരെ മാത്രം

കാലനുമറിയുകയില്ലിനിയാരുടെ
വിധിയുടെ കയറു മുറുക്കിടണം
കാലവുമൊരു ഞൊടി തീക്കൊള്ളിക്കളി
കണ്ടു വിറച്ചു നിലച്ചിവിടെ
തുടരുവതാരുടെ ഊഴമിനി
ഇടറുവതാരുടെ ചുവടുമിനി
ആരിനിവാഴുവതാരിനിവീഴുവ-
തിനിയൊരു പകലിരവറുതിയിലെരിയും പാവക്കൂത്താട്ടം
Movie/Album name: Two Men Army
Artists