Swayamvara Subhadina

1977
Lyrics
Language: English

Swayamvara subhadhina mangalangal
Anumodhanatthinte aashamsakal
Priyathozhi ninakkinnu..
Priyathozhi ninakkinnu nerunnu njaan

Mazhamukilay ninnil paithaliyaan
Priyathaman anayunna madhuvidhunaal
Valayittakaikalal vaarippunarumbol
Vilakkinte mizhi potthaan marakkaruthe

Hrudhayaabhilaashangal onnu cherum
Kulirulla sangama laharikalil
Arayannamaayi ozhukunna ningalkken
Aathmaarthathayude pushpahaarangal
Language: Malayalam

സ്വയംവരശുഭദിനമംഗളങ്ങൾ...
അനുമോദനത്തിന്റെ ആശംസകൾ..
സ്വയംവരശുഭദിനമംഗളങ്ങൾ....
അനുമോദനത്തിന്റെ ആശംസകൾ..
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...
സ്വയംവരശുഭദിനമംഗളങ്ങൾ... അനുമോദനത്തിന്റെ ആശംസകൾ..

മഴമുകിലായി നിന്നിൽ പെയ്തലിയാൻ....
പ്രിയതമനണയുന്ന മധുവിധുനാൾ....
(മഴമുകിലായി....)
വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾ
വിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ..
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...

സ്വയംവരശുഭദിനമംഗളങ്ങൾ.....
അനുമോദനത്തിന്റെ ആശംസകൾ....

ഹൃദയാഭിലാഷങ്ങൾ ഒന്നുചേരും
കുളിരുള്ള സംഗമലഹരികളിൽ
(ഹൃദയാഭിലാഷങ്ങൾ....)
അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻ
ആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ...
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...

സ്വയംവരശുഭദിനമംഗളങ്ങൾ... അനുമോദനത്തിന്റെ ആശംസകൾ..
സ്വയംവരശുഭദിനമംഗളങ്ങൾ... അനുമോദനത്തിന്റെ ആശംസകൾ..
Movie/Album name: Sujatha
Artists