Aa....aa...... Madhyaahnaswapnangal vidarnnu Ente madhurikkum irupathaam vayassil Narumanam lahariyaay thudichu Naanam kondathu chollaan madichu Madhyaahnaswapnangal vidarnnu Ente madhurikkum irupathaam vayassil
Pookkaitha pookkunna rahasyam Poonkaattinnadharathil parasyam Kaattala kaanaatheyolichu ente Pakaalkkinaavullil chirakadichu En hrudayam... ente prapancham... Ennorma njaan mayangum mancham Madhyaahnaswapnangal vidarnnu Ente madhurikkum irupathaam vayassil
Paadaatha paattinte madhuram Paadiya paattinekkaal hrudyam Raagangal kanneeraayuthirnnu Ente chiriyude thoovaalakal nananjoo En hrudayam... ente prapancham... Ennorma njaan urangum mancham Madhyaahnaswapnangal vidarnnu Ente madhurikkum irupathaam vayassil
Language: Malayalam
മദ്ധ്യാഹ്നസ്വപങ്ങള്‍ വിടര്‍ന്നു - എന്റെ മധുരിക്കും ഇരുപതാം വയസ്സില്‍ നറുമണം ലഹരിയായ് തുടിച്ചു നാണംകൊണ്ടതു ചൊല്ലാന്‍ മടിച്ചു (മദ്ധ്യാഹ്ന...)
പൂക്കൈത പൂക്കുന്ന രഹസ്യം പൂങ്കാറ്റിന്നധരത്തില്‍ പരസ്യം കാറ്റല കാണാതെയൊളിച്ചു - എന്റെ പകല്‍ക്കിനാവുള്ളില്‍ ചിറകടിച്ചു എന്‍ ഹൃദയം എന്റെ പ്രപഞ്ചം എന്നോര്‍മ്മ ഞാന്‍ മയങ്ങും മഞ്ചം (മദ്ധ്യാഹ്ന...)
പാടാത്ത പാട്ടിന്റെ മധുരം പാടിയ പാട്ടിനേക്കാള്‍ ഹൃദ്യം രാഗങ്ങള്‍ കണ്ണീരായുതിര്‍ന്നു - എന്റെ ചിരിയുടെ തൂവാലകള്‍ നനഞ്ഞു എന്‍ ഹൃദയം എന്റെ പ്രപഞ്ചം എന്നോര്‍മ്മ ഞാന്‍ ഉറങ്ങും മഞ്ചം (മദ്ധ്യാഹ്ന...)