Sunaka Yuva Raajanivan

2023
Lyrics
Language: Malayalam

ശുനക യുവരാജൻ ഇവൻ
പ്രജകളിതു നമ്മളെടാ
ഭരണമിവൻ വായ്പിടിയിൽ
തൊഴുതുവാടാ
കിഴക്ക് പടിഞ്ഞാറു ലകും
നടുങ്ങും കുര ഗർജ്ജനമാ
കൺമുന്നിൽ പെട്ടാൽ ബാഹുബലി
വെറുമൊരെലി വെറുമൊരെലി
തെരുവു കാട്ടിടും പുതിയ നായകൻ
പഠിച്ച വില്ലനാണേ
എടുത്തു ചാടിയാൽ കുരുക്കു വേലിയും
തടസ്സമല്ല മോനേ
പിടിച്ചു കെട്ടിടാൻ നോക്കിടേണ്ടിവൻ
പെഴച്ച വേഗമാണേ
ജല്ലികെട്ടുകാളേം ഇവനു ശിഷ്യനാണേ
ഇരുട്ടു മാറിയാൽ വെളുപ്പിനാകിലും
പുരയ്ക്ക് കാവലാണേ
വിരട്ടി നോക്കിയാൽ കണക്കു സാറിലും
കലിപ്പു നോട്ടമാടേ
ഇടയ്ക്ക് പാവമാ ഇടയ്ക്ക് വെകിളിയാ
സൈക്ക് മെൻ്റലാണേ
നാട്ടിൽ ഓളമാണേ
വീട്ടിലാധിയാണേ

ഏകനായി തളരാൻ വിടാ
കൂട്ടുമെയ് തുണയാണിവൻ
വാലിതോ ചെറുതാടിയാൽ
സ്നേഹമാം പുഴയാണിവൻ
ഇടം വലം നിരന്തരം കടിയുടെ ഭയം
അതിൽ വിരണ്ടിടും പല ചൊറി
പരാതികൾ നടത്തിടും മാന്യന്മാർ
മൃങ്ങളിൽ മഹാ മൃഗം
ഇവനുമായ് അടുത്തു പോയ്
ശിലായുഗം മുതലൊരു
ഗുമസ്ഥനായ് മെരുക്കിയോരെല്ലാമേ
ശുനക യുവരാജൻ ഇവൻ
പ്രജകളിതു നമ്മളെടാ
ഭരണമിവൻ വായ്പിടിയിൽ
തൊഴുതുവാടാ നേരിട്ടുവാടാ
കിഴക്ക് പടിഞ്ഞാറുലകും
നടുങ്ങും കുര ഗർജ്ജനമാ
കൺമുന്നിൽ പെട്ടാൽ ബാഹുബലി
വെറുമൊരെലി
തെരുവു കാട്ടിടും പുതിയ നായകൻ
പഠിച്ച വില്ലനാണേ
എടുത്തു ചാടിയാൽ കുരുക്കു വേലിയും
തടസ്സമല്ല മോനേ
പിടിച്ചു കെട്ടിടാൻ നോക്കിടേണ്ടിവൻ
പെഴച്ച വേഗമാണേ
ജല്ലികെട്ടുകാളേം ഇവനു ശിഷ്യനാണേ
ഇരുട്ടു മാറിയാൽ വെളുപ്പിനാകിലും
പുരയ്ക്ക് കാവലാണേ
വിരട്ടി നോക്കിയാൽ കണക്കു സാറിലും
കലിപ്പു നോട്ടമാടേ
ഇടയ്ക്ക് പാവമാ ഇടയ്ക്ക് വെകിളിയാ
സൈക്ക് മെൻ്റലാണേ
നാട്ടിൽ ഓളമാണേ
വീട്ടിലാധിയാണേ
Movie/Album name: Neymar
Artists